വൈക്കം: ചെമ്മനത്തുകര കൈരളി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും പ്രതിഭാ സംഗമവും പഠനോപകരണ വിതരണവും അനുമോതന യോഗവും നടത്തി. അനമോദന യോഗം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എ. രമണൻ കടമ്പറ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. വൈക്കം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.കെ നാരായണൻ നായർ മുഖ്യ പ്രഭാഷണം നടത്തി. പഠനോപകരണ വിതരണം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എൻ നാടേശൻ നിർവഹിച്ചു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നേപ്പാൾ, ഭൂട്ടാൻ എന്നീ സമീപ രാജ്യങ്ങളിലും ഗിരീഷ് കുമാറിനോടൊപ്പം സഞ്ചരിച്ച വിഭാത് നാവള്ളിയേയും, ചുഴലി കൊടുങ്കാറ്റിൽ വൈദ്യുത ബന്ധം തകർന്നു പോയ ഒറീസയിലേക്ക് കേരള സർക്കാർ നിയോഗിച്ച ജോലിക്കാരിൽ ഒരാളായ ഇ.കെ കിഷോറിനേയും എസ്.എസ്. എൽ സി. പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും അനുമോദിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ മോഹൻ ,വാർഡ് മെമ്പർ എസ്. ബിജു, വിഷ്ണു ഉല്ലാസ്, ചെമ്മനത്തകര ഗവ. യു.പി സ്കൂൾ ഹെഡ് മാസ്റ്റർ എം.വി ഷാജി, എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് വി.വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. ഗ്രന്ഥശാല കെക്രട്ടറി വി.ജിതിൻ സ്വാഗതവും വൈസ് പ്രസിഡന്റ് ടി.ആർ രമേശൻ കൃതജ്ഞതയും പറഞ്ഞു.