കടുത്തുരുത്തി: ഇരവിമംഗലം കുന്നശ്ശേരിൽ ചെറിയാൻ ചാക്കോ (കുഞ്ഞപ്പൻ, 86) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ചാമക്കാല ഞരളക്കാട്ടു കുടുംബാംഗമാണ്. മക്കൾ: ടോമി (യു.എസ്. എ), ലിസ (യു.എസ്. എ), ലൈസി, മിനി, പരേതനായ ജയിംസ്. മരുമക്കൾ: പരേതയായ വിമല ( വയലിൽ, പുന്നത്തറ), ജോർജ് (യു.എസ്. എ), തങ്കച്ചൻ (മസ്കറ്റ്), ബിജു (മാലേപ്പറമ്പിൽ, കുറുമുള്ളൂർ). സംസ്ക്കാരം നാളെ 3. 30 ന് കടുത്തുരുത്തി സെന്റ് മേരീസ് പള്ളിയിൽ.