കോട്ടയം: മഹിളാ ഐക്യവേദി ജില്ലാ പ്രവർത്തക സമ്മേളനം ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ ഉദ്ഘാടനം ചെയ്തു. മഹിളാ ഐക്യവേദി ജില്ലാ പ്രസിഡന്റ് ജയന്തി ജയമോൻ അദ്ധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ബിന്ദു മോഹൻ, സംസ്ഥാന സെക്രട്ടറി അനിതാ ജനാർദ്ദനൻ, ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ പി.ആർ.ശിവരാജൻ, സംസ്ഥാന സെക്രട്ടറി എ.ശ്രീധരൻ, ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി, ജി.എസ്.മന്മഥ കുറുപ്പ്, വി.റ്റി.രാജു, ഗീതാ രവി, ശാന്തമ്മ കേശവൻ എന്നിവർ പ്രസംഗിച്ചു.ജില്ലാ ഭാരവാഹികൾ ജയന്തി ജയമോൻ(പ്രസി.) ശാന്തമ്മ കേശവൻ(വർക്കിംഗ് പ്രസി.) വിനോദിനി വിജയകുമാർ, ജയശ്രീ മണി(വൈസ് പ്രസി.) ഗീതാ രവി, ശ്രീകലാ രവി(ജനറൽ സെക്ര.) മായാ ജയരാജ്, പ്രിയാ രാജേഷ് (സെക്രട്ടറിമാർ) അമ്പിളി(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.