പാലാ: ടയർ ക്ഷാമത്തെ തുടർന്ന് സർവീസ് നിലച്ച 16 ബസുകളിൽ 13 എണ്ണവും ടയർ എത്തിയതോടെ നിരത്തിലിറങ്ങി.
പാലായിൽ നിന്ന് അയർക്കുന്നം വഴി കോട്ടയം പോവുന്ന 5 എൽ.എസ്. ഓർഡിനറി ബസുകളിൽ 3 എണ്ണം ഒഴികെ എല്ലാ ബസുകളും ഇന്നലെ സർവീസ് നടത്തി. ടയറുകൾ എത്തിയതിനാൽ ഇവയുടെ സർവീസ് ഉടൻ ആരംഭിക്കുമെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു.