പാലാ: കെ.എം.മാണി നടപ്പിലാക്കിയ കാരുണ്യ ചികിത്സാ പദ്ധതി നിറുത്തലാക്കിയ സംസ്ഥാന സർക്കാർ നടപടി പാവങ്ങളോടുള്ള വെല്ലുവിളിയാണെന്ന് നിർമ്മാണ തൊഴിലാളി യൂണിയൻ(കെ.ടി.യു.സി-എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. തീരുമാനം പിൻവലിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. ടോമി മൂലയിൽ, ടോമി കട്ടയിൽ, സാബു പൈക, മേരി തമ്പി തുടങ്ങിയവർ പ്രസംഗിച്ചു.