പൊൻകുന്നം: ദേശീയപാതയോരത്ത് പുറമ്പോക്കിൽ ഉണ്ടായിരുന്ന അനധികൃത വീടുകൾ പൊളിച്ച് നീക്കി. കുന്നുംഭാഗത്ത് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് സമീപത്തെ കൊടും വളവിൽ ഉണ്ടായിരുന്ന വീടുകളാണ് പൊളിച്ചത്.
റസിഡന്റ്‌സ് അസോസിയേഷനും സ്വകാര്യ വ്യക്തിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശിയപാതാ വിഭാഗം ജെ.സി.ബി. ഉപയോഗിച്ചാണ് വീടുകൾ പൊളിച്ചത്. മുൻകൂർ നോട്ടീസ് നൽകിയ ശേഷമാണ് വീടുകൾ പൊളിച്ച് നീക്കിയതെന്നും ബസ് ബേ നിർമിക്കുന്നതിന്റെ ഭാഗമായി ഇവിടെയുള്ള മരങ്ങളും മുറിച്ചു നീക്കുമെന്നും ദേശീയപാത വിഭാഗം അറിയിച്ചു.