കടുത്തുരുത്തി : വൈക്കം , കടുത്തുരുത്തി എന്നീ രണ്ട് മണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലറയിലെ കപിക്കാട് - വാക്കേത്തറ റോഡിൽ കൂടിയുള്ള യാത്ര ദുരിതപൂർണ്ണമാണ്. മഴയൊന്ന് കനത്താൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ചെളിവെള്ളത്തിലൂടെ സഞ്ചരിക്കേണ്ടി വരും.
ജില്ലയിലെ പടിഞ്ഞാറാൻ മേഖലയായ മുണ്ടാർ, വാക്കേത്തറ, കല്ലറ ഈ പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ഈ റോഡിനെ ആശ്രയിച്ചാണ് വിവിധയിടങ്ങളിലേക്ക് പോകുന്നത്. കാൽനടയാത്രക്കാർക്ക് പുറമേ വാഹനയാത്രക്കാരും റോഡിന്റെ ദുരവസ്ഥ മൂലം ഏറെ വലയുന്നുണ്ട്. ഈ ഗവൺമെന്റിന്റെ ആദ്യ ബഡ്ജറ്റിൽ 12 കിലോമീറ്റർ വരുന്ന ഈ റോഡിന്റെ നവീകരണത്തിനും സംരക്ഷണ ഭിത്തി നിർമ്മാണത്തിനുമായി 20 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഫണ്ട് അനുവദിച്ച് രണ്ട് വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെ റോഡ് നവീകരണത്തിനുള്ള ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. 2009 ൽ റോഡിന്റെ നവീകരണത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ ഉൾപ്പെടുത്തി മൂന്ന് പാലങ്ങൾ സ്ഥാപിച്ചിരുന്നു.
റോഡ് നിർമ്മാണം പൂർത്തിയാകത്തതിൽ പ്രതിക്ഷേധിച്ച് പൊതുമരാത്ത് അധികൃതരെ അടക്കം പ്രദേശവാസികൾ സമീപിച്ചിരുന്നുവെങ്കിലും ഇതുവരെ അദികൃതരുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടായിട്ടില്ല എന്നും ആക്ഷേപമുണ്ട്.
" മഴക്കാലമായാൽ ആകെ ചെളിയാകും. കുട്ടികൾക്ക് സ്കൂളിൽ ഒക്കെ പോകാൻ ആകെ ബുദ്ധിമുട്ടാണ്. പലതവണ അധികൃതരെ സമീപിച്ചുവെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. "
അനീഷ്, പ്രദേശവാസി
--- നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാകാത്ത കല്ലറ വാക്കേത്തറ റോഡ്
റോഡിന്റെ നീളം -- 12 കി.മീ
2009ൽ അനുവദിച്ചത് -- 5 കോടി
റോഡ് നവീകരണത്തിനും സംരക്ഷണഭിത്തി നിർമ്മാണത്തിനും ഈ സർക്കാർ അനുവദിച്ചത് -- 20 കോടി
ജില്ലയിലെ പടിഞ്ഞാറാൻ മേഖലയായ മുണ്ടാർ, വാക്കേത്തറ, കല്ലറ ഈ പ്രദേശത്തെ നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ്