പൊൻകുന്നം :കേരള പൊലീസ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് പൊൻകുന്നം പൊലീസ് സ്റ്റേഷനിൽ നടന്ന മെഗാ മെഡിക്കൽ ക്യാമ്പും നേത്രചികിത്സാ ക്യാമ്പും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.ജെ .സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. പൊലീസ് അസോസിയേഷൻ പൊൻകുന്നം യൂണിറ്റ് പി.എൻ.പി.എം.ഹിന്ദു മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ യും മുണ്ടക്കയം ന്യൂ വിഷൻ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ചടങ്ങിൽ പൊൻകുന്നം സി.ഐ.വി.കെ വിജയരാഘവൻ, കേരള പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സിബി മോൻ, സെക്രട്ടറി അജേഷ് കുമാർ, ബിനു ഭാസ്‌കർ, ഡോ. ധ്രുമിൽ, പോലീസ് സ്റ്റേഷൻ പി.ആർ.ഒ പി.എച്ച്. ഹാഷിം, അനിൽ കുമാർ ചെറുവള്ളി എന്നിവർ പ്രസംഗിച്ചു. 250 ഓളം പേരുടെ വൈദ്യ പരിശോധനയും 200 ഓളം പേരുടെ നേത്ര പരിശോധനയും 50ഓളം പേർക്ക് കണ്ണട വിതരണവും നടന്നു. കൂടുതൽ ചികിത്സ ആവശ്യമുള്ളവർക്ക് ആയതിനുള്ള സൗകര്യം ലഭിക്കുന്നതാണന്നും ഭാരവാഹികൾ അറിയിച്ചു.