പൊൻകുന്നം: ബി.ആർ.സി.യുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബീനാ ജോബി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം റോസമ്മ വെട്ടിത്താനം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.സി.ഓമനക്കുട്ടൻ, ബി.പി.ഒ ഗീത എം.ആർ, ട്രെയ്‌നർമാരായ മുഹമ്മദ് ഫൈസൽ, വി.കെ.ശിവദാസ്, ബി.ആർ.സി. കോ.ഓർഡിനേറ്റർ നാസർ മുണ്ടക്കയം, എ.പി.സി ജിൻ എന്നിവർ പ്രസംഗിച്ചു. അസ്ഥി വിഭാഗം സ്‌പെഷലിസ്റ്റ് ഡോ. അരുൺ രവി, ഇ.എൻ.ടി.വിഭാഗത്തിലെ സ്‌പെഷ്യലിസ്റ്റ് ഡോ.രാജേഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.