പാലാ : മുനിസിപ്പൽ ടൗൺ ഹാൾ വാടകയ്ക്ക് എടുത്തതുമായി ബന്ധപ്പെട്ടുള്ള സെക്യൂരിറ്റി തുക ആൾ കേരള ബിൽഡേഴ്‌സ് അസോസിയേഷന് തിരികെ കൊടുക്കുന്നതിൽ മനപ്പൂർവ്വം കാല താമസം വരുത്തിയിട്ടില്ലെന്ന് പാലാ നഗരസഭാ ചീഫ് അക്കൗണ്ടന്റ് ബിജോയി മണർകാട്ട് അറിയിച്ചു. തുക യഥാ സമയം മടക്കിക്കൊടുക്കാൻ കഴിഞ്ഞില്ലെന്നുള്ളത് വസ്തുതയാണ്. 'കേരളകൗമുദി 'പ്രസിദ്ധീകരിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്ഥലം മാറിപ്പോകുന്നതിനു മുന്നോടിയായി സെക്രട്ടറി ഒരാഴ്ച അവധിയെടുത്തു. പകരം ചുമതലക്കാരനെ നിയമിച്ച് മുനിസിപ്പൽ ഡയറക്ടറേറ്റിൽ നിന്നു ഉത്തരവ് വരാൻ കാലതാമസമുണ്ടായി. 24 നാണ് സെക്രട്ടറിക്ക് പകരക്കാരൻ ചുമതലയേറ്റത്. ബാങ്ക് നടപടികൾക്കായും രണ്ട് ദിവസം വൈകി. 26, 27 തീയതികളിൽ തനിക്ക് ഇലക്ഷൻ ഡ്യൂട്ടിക്ക് പോകേണ്ടി വന്നു. 28 ന് അവധി ആയിരുന്നിട്ടും ഓഫീസിലെത്തി സെക്യൂരിറ്റി തുകയുടെ ചെക്ക് കൈമാറുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.