dr-joeph
ഡോ: ജോസഫും കുടുംബവും


അിടിമാലി: അരിഞ്ചിടത്ത് കുടുംബത്തിൽ ഒന്നും രണ്ടുമല്ല ഡോക്ടർമാർ, അവർ അഞ്ച്പേരുണ്ട്. അതേ ആ കടുബത്തിലെ മുഴുവൻ അംഗങ്ങളും ആതുരസേവനരംഗത്താണ്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ജില്ലയുടെ പ്രിയപ്പെട്ട ഡോക്ടർമാരുടെ പട്ടികയിൽ കയറിപ്പറ്റിയ ഡോ: എ.സി ജോസഫും കുടുംബവുമാണ് ഡോക്ടേഴ്സ് ഹൗസ് എന്ന പെരുമ നേടിയിട്ടുള്ളത്. പത്‌നി ഡോ: മേരി ജോസഫ് അടിമാലിയിൽ സെന്റ് .ജോസഫ് ഹോസ്പിറ്റൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നു.മൂത്ത മകൻ ഡോ: അപ്പു ജോസഫ് എം. ഡി ഇപ്പോൾ മുബൈ ഹോസ്പിറ്റൽ ആൻഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.എം. നെഫ്രോളജി വിദ്യാത്ഥി യാണ്. മരുമകൾ ജൂബി മാത്യു അമൃത മെഡിക്കൽ കോളേജിൽ എം.ഡി. അനസ്‌തേഷ്യ വിദ്യാർത്ഥിനി.രണ്ടാമത്തെ മകൻ ദീപു ജോസ് മംഗലാപുരം കസ്തൂർബാ മെഡിക്കൽ കോളേജിൽ എം.ഡി വിദ്യാർത്ഥി യാണ്.
1978ൽ കേട്ടയം മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ്സും തുടർന്ന് എം.സ് എടുത്തതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജിൽ ട്യൂട്ടറായും തുടർന്ന് 1984 ൽ ഇടുക്കി ജില്ലയിൽ കമ്പിളി കണ്ടം നിർമ്മല ആശുപത്രി അങ്കമാലി ലിറ്റിൽ ഫ്‌ലവർ ആശുപത്രി ,പഴങ്ങനാട് സ മ രിസ്റ്റൻ ആശുപത്രി ,തൃശ്ശൂർ മെഡിക്കൽ കോളേജ് ട്യൂട്ടർ എന്ന നിലയിലും, കോതമംഗലം ധർമ്മഗിരി ആശുപത്രിയിൽ ആറ് വർഷ ക്കാലവും പ്രവർത്തിച്ച തിനു ശേഷമാണ് അടിമാലിക്കാരുടെ പ്രിയ ഡോ ക്ടർ ആയി മാറുന്നത്. 1998 മുതൽ അടിമാലിയിൽ സെന്റ് .ജോസഫ് ഹോസ്പിറ്റൽ നടത്തി വരുന്നു. സർജൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സേവനം അടിമാലി മോർണിംഗ് സ്റ്റാർ ഹോസ്പിറ്റലിലും ലഭ്യമാണ്. കാഞ്ഞിരപ്പള്ളി അരിഞ്ചിടത്ത് ചാക്കോ ,ത്രേസ്യാമ്മ ദമ്പദികളുടെ രണ്ടാമത്തെ മകനാണ് ഡോ. ജോസഫ്.
കഴിഞ്ഞ ഇരുപത് വർഷക്കാലമായി അടിമാലി യുടെ ആതുര ശിശ്രൂഷ രംഗത്തെ നിറ സാന്നിദ്ധ്യമാണ് ഡോ.ജേസഫ് കുടുബവും .