raghavan

പുതുപ്പള്ളി: എസ്.എൻ.ഡി.പി യോഗം മുൻ കൗൺസിലർ പുതുപ്പള്ളി കൊല്ലാലയ്ക്കൽ ( കാളകെട്ടി എലിക്കുളം കുന്നുംപുറത്ത്) റിട്ട. ഹെ‌‌ഡ്മാസ്റ്റർ കെ.കെ. രാഘവൻ (90) നിര്യാതനായി. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ ആക്ടിംഗ് പ്രസിഡന്റ്, സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്, ശ്രീനാരായണ സാംസ്കാരികസമിതി ജില്ല കമ്മിറ്റി അംഗം, ശ്രീനാരായണഗുരുമിഷൻ രക്ഷാധികാരി, ജി.എസ്.ടി.യു സംസ്ഥാന സെക്രട്ടറി, മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല വൈസ് പ്രസിഡന്റ്, മദ്യനിരോധന സമിതി സംസ്ഥാന കമ്മിറ്റിഅംഗം, മീനടം സ്പിന്നിംഗ് മിൽ ഡയറക്ടർ, തോട്ടയ്ക്കാട് ബി.എഡ് കോളേജ് പ്രിൻസിപ്പൽ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കെ.കെ. പൊന്നമ്മ ( റിട്ട. അദ്ധ്യാപിക സെന്റ് ജോർജ് ഗവ. ഹൈസ്കൂൾ പുതുപ്പള്ളി), മക്കൾ: ഡോ. ആശാലത (അസോ. പ്രൊഫസർ, കുസാറ്റ് , എൻജിനീയറിംഗ് കോളേജ് പുളിങ്കുന്ന് ), ആർ. അനിൽകുമാർ. മരുമക്കൾ:പരേതനായ ബി.ബി. ജിരേഷ് (ട്രാക്കോ കേബിൾ, തിരുവല്ല), എസ്. അമ്പിളി. സംസ്കാരം ഇന്ന് 1ന് വീട്ടുവളപ്പിൽ.