കിടങ്ങൂർ: എസ്. എൻ. ഡി. പി യോഗം 1223-ാം നമ്പർ പിറയാർ ശാഖയുടെ ഭാരവാഹികളായി ഗോപിനാഥൻ കറുകശ്ശേരിൽ (പ്രസിഡന്റ്) കരുണാകരൻ തെക്കേക്കൂറ്റ് (വൈസ് പ്രസിഡന്റ് ) മധു കീച്ചേരിക്കുന്നേൽ (സെക്രട്ടറി) ശശി ടി.കെ. ( യൂണിയൻ കമ്മറ്റി ) എന്നിവരെ തിരഞ്ഞെടുത്തു. നാരായണൻ ടി.കെ, ജ്യോതികുമാർ കെ, സന്തോഷ് കെ. ആർ, രാജു നെടുമങ്ങാട്ട്, രാജൻ വിനായക, ബിനു ഇ.ആർ, വിജയൻ കെ.കെ. ( കമ്മറ്റി അംഗങ്ങൾ), കൃഷ്ണൻ വി.കെ, രാമകൃഷ്ണൻ എൻ, ഗോപാലകൃഷ്ണൻ കെ.കെ ( പഞ്ചായത്ത് കമ്മറ്റി അംഗങ്ങൾ) എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് സമ്മേളനം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ. കെ. എം. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. മീനച്ചിൽ യൂണിയൻ ചെയർമാൻ എ.ജി. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ ഷാജി കടപ്പൂര്, സതീഷ് മണി, രാജൻ കൊണ്ടൂർ, ശാഖാ കമ്മിറ്റിയംഗം രാമകൃഷ്ണൻ ഐക്കരേട്ട് എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് കെ.ഗോപി നാഥൻ സ്വാഗതവും, മുൻ വൈസ് പ്രസിഡന്റ് രാജൻ വിനായക നന്ദിയും പറഞ്ഞു.