അടിമാലി:റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഇന്ന് നടക്കും.പ്രസിഡന്റായി സി.ആർ സന്തോഷ് പാൽക്കോ, സെക്രട്ടറിയായി ബിജു നന്ത്യാട്ട് ട്രഷററായി വി.സ്റ്റീഫൻ എന്നിവർ ഇന്ന് വൈകിട്ട് 8.30 ന് അടിമാലി റേഞ്ചേഴ്‌സ് ഹോട്ടലിൽ വച്ച് ചുമതല ഏൽക്കും. റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ ജോഷി ചാക്കോ ,അസിസ്റ്റന്റ് ഗവർണർ ബേസിൽ എബ്രഹാം കൊറ്റാഞ്ചേരി എന്നിവർ പങ്കെടുക്കും.