കോട്ടയം: സംസ്ഥാനതലത്തിൽ ഈ വർഷം നടക്കുന്ന വിവിധ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്നതിന് ബാഡ്മിന്റൺ (ഷട്ടിൽ) ജില്ല ടീമിനെ തിരഞ്ഞെടുക്കുന്നു. ജില്ല ബാഡ്മിന്റൺ അസോസിയേഷനാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഇതിലേക്ക് ജൂലായ് 11മുതൽ 14 വരെ വൈക്കം ബാ‌ഡ്മിന്റൺ അക്കാഡമിയിൽ ടൂർണമെന്റ് നടത്തും. 11, 13,15, 17, 19 പ്രായപരിധിയിലുള്ള ആൺ/ പെൺകുട്ടികൾക്കും മെൻ, വിമൻ, മാസ്റ്റേഴ്സ്, വെറ്ററൻസ് വിഭാഗങ്ങളിൽ ഡബിൾസ്, സിംഗിൾ മത്സരങ്ങളുണ്ടാകും. 2019 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി നിശ്ചയിക്കുന്നത്. കോട്ടയം ജില്ലയിൽ ജനിച്ച് വളർന്നവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ പേര്, ഇവന്റ്, വിലാസം, ജനനതീയതി, ജന്മസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും സ്റ്റാമ്പ് സൈസ് 3 ഫോട്ടോയും സഹിതം ഈ മാസം 7ന് മുമ്പായി കോട്ടയം ജില്ല ബാഡ്മിന്റൺ (ഷട്ടിൽ) അസോസിയേഷൻ ഹോണററി സെക്രട്ടറിക്ക് kdbsaktm@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അപേക്ഷ നൽകണം. സ്പോട്ട് രജിസ്ട്രേഷൻ ഉണ്ടായിരിക്കില്ല. വിശദവിവരങ്ങൾക്ക്: 9447302176 എന്ന നമ്പരിൽ വിളിക്കുക.