zen

വെച്ചൂർ: എസ്.എൻ.ഡി.പി യോഗം അച്ചിനകം ശാഖയുടെ കീഴിൽ പ്രവർത്തിക്കുന്ന സി.കേശവൻ സ്മാരക കുടുംബ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും, വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. വൈക്കം യൂണിയൻ സെക്രട്ടറി എം.പി സെൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എ. എം. സച്ചിതാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി പി.വി ജയന്തൻ, വൈസ് പ്രസിഡന്റ് കെ.ആർ ഷിബു, അശ്വതി ബാബു, വിഷ്ണു പ്രസാദ്, എന്നിവർ സംസാരിച്ചു. തങ്കമ്മ ഉല്ലല ആദ്ധ്യാത്മിക പ്രഭാഷണം നടത്തി.