മുംബയ്: സമൂഹമാദ്ധ്യമങ്ങളിലിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് മുംബയിൽ നിന്നുള്ള ഒരു ചായക്കടക്കാരന്റെ വീഡിയോയാണ്. ഭക്ഷണം പാകം ചെയ്യാനായി ഇയാൾ റെയിൽവെ സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് വെള്ളമെടുക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇഡ്ഡലി സ്റ്റാൾ നടത്തുന്നയാൾ ശൗചാലയത്തിൽ നിന്ന് വെള്ളമെടുത്ത് ചട്നി ഉണ്ടാക്കുന്നതായിട്ടാണ് വീഡിയോയിലുള്ളത്.
അതേസമയം 45 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ സമയമോ തീയതിയോ പറയുന്നില്ല. ഇത്തരത്തിലുള്ള മലിനമായ ജലം ഉപയോഗിക്കരുതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അയാളെക്കുറിച്ച് അന്വേഷിക്കുമെന്നും കച്ചവടത്തിനായി ഇത്തരത്തിലുള്ള ഹീനപ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവം എവിടെയാണെന്ന് കണ്ടെത്താനായി ഈ വീഡിയോ ഹാജരാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ആവശ്യപ്പെട്ടു.
#हे राम! नींबू शरबत के बाद अब इडली भी गंदे पानी से !! इस वायरल वीडियो में इडली विक्रेता इडली के लिए # Borivali स्टेशन के शौचालय से गंदा पानी लेते हुए दिख रहा है #BMC #FDA ?@ndtvindia @MumbaiPolice @WesternRly pic.twitter.com/TFmRkgoMMN
— sunilkumar singh (@sunilcredible) May 31, 2019