സോഷ്യൽ മീഡിയയിൽ സജീവമായ വ്യക്തിയാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് നമ്മൾ സ്നേഹത്തോടെ വിളിക്കുന്ന മഞ്ജു വാര്യർ. സിനിമ വിശേഷങ്ങളൊക്കെ താരം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള രസകരമായൊരു വീഡിയോയാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ഒരു ബന്ധുവിനൊപ്പം 'കപ്പ് ട്രിക്കുമായിട്ടാണ്' നടി എത്തിയിരിക്കുന്നത്.
'എനിക്ക് ഭ്രാന്താണെന്നാണ് ആളുകൾ പറയുന്നത്.എന്നാൽ എന്റെ കുടുംബത്തിലെ മറ്റുള്ളവരെ പരിചയപ്പെടുകയാണെങ്കിൽ മനസിലാകും എന്തുകൊണ്ടാണെന്ന്' എന്ന രസകരമായ അടിക്കുറിപ്പും വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. വളരെപ്പെട്ടെന്ന് തന്നെ താരത്തികന്റെ കപ്പ് ട്രിക്ക് ആരാധകർ ഏറ്റെടുത്തു.
കളിയൊന്നും ശ്രദ്ധിച്ചില്ല്യ ചിരിച്ച മുഖം മാത്രമേ നോക്കിയുള്ളൂ ഞാൻ ....മനസു നിറഞ്ഞു ....സന്തോഷം, ചേച്ചി ഒരു രക്ഷയും ഇല്ല കിടു.......👏ക്ലൈമാക്സിൽ മഞ്ചു ചേച്ചിയുടെ സിഗ്നേച്ചർ ചിരിയുംകൂടി ആയപ്പോൾ 👌😍 , മഞ്ജു ..നിങ്ങൾ സന്തോഷമായിക്കുന്നത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു ... ,ചിലപ്പോൾ ചില വട്ടുകൾ കൊണ്ട് സന്തോഷത്തിന്റെ സ്വർഗ്ഗ രാജ്യം തീർക്കാനാകും . ഞങ്ങളുടെ അഭിമാനമാ മഞ്ജു ❤ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് വന്നുകൊണ്ടിരിക്കുന്നത്.