shootout

വിർജീനിയ: അമേരിക്കയിലെ വിർജീനിയ ബീച്ചിലെ മുൻസിപ്പൽ സെന്ററിൽ ഉണ്ടായ വെടിവയ്‌പ്പിൽ 12 മരണം. ആറ് പേർക്ക് പരിക്കേറ്റു. അക്രമി പൊലീസ് വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടു. വിർജീനിയയിലെ മുൻസിപ്പൽ ജീവനക്കാരനാണ് ആക്രമി. ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ജീവനക്കാർ മടങ്ങാനുള്ള തയാറെടുപ്പിനിടെയാണ് വെടിവയ്പ്പ് നടന്നത്. മുൻസിപ്പൽ സെന്ററിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 0.45 കാലിബർ സെമി ഓട്ടോമാറ്റിക്ക് കൈത്തോക്ക് ഉപയോഗിച്ച് വെടിവയ്‌ക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്‌ച പ്രാദേശിക സമയം വൈകുന്നേരം നാല് മണിയോടെയാണ് ആക്രമണമുണ്ടായത്. ഓഫീസിൽ നിന്നും ജീവനക്കാർ മടങ്ങുന്ന സമയത്ത് ഒളിച്ചിരുന്ന പ്രതി ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റവരെ കെട്ടിടത്തിന്റെ മൂന്ന് നിലകളിൽ നിന്നും ഒരാളെ പുറത്തുനിന്നുമാണ് കണ്ടെത്തിയത്. വിർജീനിയ ബീച്ച് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഞെട്ടലുണ്ടാക്കുന്ന ദിവസമാണിതെന്ന് മേയർ ബോബി ഡെയർ പ്രതികരിച്ചു.