kaumudy-news-headlines

1. കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധി തുടരും. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് പാര്‍ലന്റെ് സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്. സോണിയ ഗാന്ധിയാവും ലോക്സഭ, രാജ്യ സഭ കക്ഷി നേതാക്കളെയും തീരുമാനിക്കുന്നത്. രാഹുല്‍ ഗാന്ധി ലോക്സഭ കക്ഷി നേതൃസ്ഥാനം ഏറ്റെടുക്കണം എന്ന ആവശ്യം യോഗത്തില്‍ ഉയര്‍ന്നേക്കും


2. കോണ്‍ഗ്രസില്‍ വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി എന്ന് സോണിയ ഗാന്ധി. ബി.ജെ.പിക്ക് എതിരെ പോരാടാന്‍ 52 എംപിമാര്‍ ധാരളമെന്ന് രാഹുല്‍ ഗാന്ധി. ഓരോ ഇഞ്ചിലും ബി.ജെ.പിക്ക് എതിരെ പോരാടും. അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാം. ആത്മപരിശോധനയ്ക്കും പുനരുജ്ജീവനത്തിനുമുള്ള നേരാണ്. ഭരണഘടനയ്ക്ക് വേണ്ടി പോരാടുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും എം.പിമാരോട് രാഹുല്‍
3. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ കേരള എം.പിമാര്‍ കാണും. സ്ഥാനം ഒഴിയരുത് എന്ന് ആവശ്യപ്പെടും. സോണിയ ഗാന്ധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. അല്‍പ്പസമയത്തിനകം സോണിയ ഗാന്ധി യോഗത്തെ അഭിസംബോധന ചെയ്യും. തൊഴില്‍ നിയമത്തില്‍ സമഗ്ര പരിഷ്‌കരണം അടക്കം വരാനിരിക്കെ പതിനേഴാം സഭയുടെ ആദ്യ സമ്മേളനത്തില്‍ എടുക്കേണ്ട നയസമീപനങ്ങള്‍ എന്തെല്ലാമാകണം എന്ന് പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനിക്കും. സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗം തുടരുന്നു
4. കേരള കോണ്‍ഗ്രസിലെ അധികാരവടംവലിയില്‍ നിലപാട് ആവര്‍ത്തിച്ച് ജോസ് കെ മാണി. സംസ്ഥാന കമ്മിറ്റി വിളിച്ച്ക്കൂട്ടി ചെയര്‍മാനെ തീരുമാനിക്കണം എന്ന് ജോസ്.കെ മാണി. പ്രശന്ങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ട് പോകും. പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കത്ത് പര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ആക്ടിംഗ് ചെയര്‍മാന്‍, താല്‍ക്കാലിക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ജോസ് കെ. മാണി.
5. ജോസ്.കെ മാണി വീണ്ടും നിലപാട് ആവര്‍ത്തിച്ചത് പാര്‍ട്ടിയിലെ പോര്‍ വിളി തെരുവിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍. പാര്‍ട്ടിയിലെ പൊട്ടിത്തെറി രൂക്ഷമായതോടെ മാണി വിഭാഗം മോന്‍സ് ജോസഫിന്റെയും ജോയ് എബ്രഹാമിന്റെയും കോലം കത്തിച്ചു. പ്രതിഷേധത്തില്‍ തിരിച്ചടിച്ച് ജോസഫ് വിഭാഗം ജോസ് കെ മാണിയുടെയും കോലം കത്തിച്ചു. പ്രതിഷേധം തെരുവിലേക്ക് കൂടി വ്യാപിച്ചതോടെ പാര്‍ട്ടികള്‍ തമ്മിലുള്ള സമവായത്തിന്റെ സാധ്യതകളാണ് മങ്ങിയത്.
6. അതിനിടെ, കേരള കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ പി.ജെ ജോസഫ്. പരസ്യ പ്രതിഷേധം നടത്തുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ നീക്കം. ചെയര്‍മാന്‍ സ്ഥാനത്തിനായി പി.ജെ ജോസഫ് കരുനീക്കം നടത്തിയതോടെ ആണ് മാണി വിഭാഗം പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ചത്. ചെയര്‍മാന്‍ സ്ഥാനം പിടിക്കാന്‍ പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്കിയതോടെ കത്ത് സംഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ച് ജോസ് കെ. മാണി വിഭാഗം രംഗത്ത് എത്തിയിരുന്നു.
7. സീറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസിലെ പ്രതികളായ വൈദികരുടെ ചോദ്യം ചെയ്യല്‍ ൃ മൂന്നാം ദിവസവും തുടരുന്നു. എറണാകുളം സൈബര്‍ സെല്‍ പൊലീസ് സ്റ്റേഷനിലാണ് കേസില്‍ പ്രതികളായ ഫാദര്‍ പോള്‍ തേലക്കാടിന്റെയും ഫാദര്‍ ആന്റണി കല്ലൂക്കാരന്റെയും ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ ഇരുവരുടെയും ലാപ് ടോപ്പുകള്‍ വിശദമായ പരിശോധനയ്ക്കായി കസ്റ്റഡിയില്‍ എടുത്ത് സൈബര്‍ സെല്ലിന് കൈമാറിയിരുന്നു
8. ലാപ് ടോപ്പുകളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും ഇന്ന് ചോദ്യം ചെയ്യല്‍ നടക്കുന്നത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒന്നാം പ്രതിയാണ് ഫാ. പോള്‍ തേലക്കാട്. കേസില്‍ നാലാം പ്രതിയാണ് ഫാ. ആന്റണി കല്ലൂക്കാരന്‍. കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായത്. ജൂണ്‍ അഞ്ചുവരെ അന്വേഷണസംഘത്തിന് പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാന്‍ കോടതി അനുമതി നല്കിയിട്ടുണ്ട്.
9. അതുവരെ ഇരുവരെയും അറ്സ്റ്റ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ഇരു വൈദികരും ചേര്‍ന്ന് മൂന്നാം പ്രതിയായ ആദിത്യനെ ഉപയോഗിച്ച് വ്യാജ രേഖ ചമച്ചെന്നാണ് കേസ്. അതിനിടെ, വ്യാജ രേഖ കേസിലെ പ്രതിയായ ആദിത്യയ്ക്ക് കോന്തുരുത്തി ഇടവകയില്‍ സ്വീകരണം നല്‍കി. ഇടവക അംഗങ്ങളും വൈദികരും ചേര്‍ന്നാണ് സ്വീകരണം നല്‍കിയത്. കേസിലെ അന്വേഷണസംഘത്തിന്റെ നടപടികളില്‍ ദുരൂഹത ഉണ്ടെന്നാണ് ആരോപണം.
10. അമേരിക്കയിലെ വെര്‍ജീനിയ ബീച്ചില്‍ ഉണ്ടായ വെടിവയ്പ്പില്‍ പതിനൊന്ന് മരണം. മുനിസിപ്പല്‍ ഓഫീസിലാണ് വെടിവയ്പ്പ് നടന്നത്. സംഭവത്തില്‍ അക്രമിയും കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. വെര്‍ജീനിയാ ബീച്ചിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് അക്രമിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു. വെടിവയ്പ്പ് നടന്ന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലിക്കാരനാണ് അക്രമി. ഇന്നലെ വൈകീട്ട് നാല് മണിയോടെ വെര്‍ജീനിയ ബീച്ചിലെ മുനിസിപ്പല്‍ സെന്ററിലാണ് വെടിവെപ്പ് നടന്നത്.
11. പൊലീസ് കെട്ടിടം അന്വേഷണ വിധേയമായി സീല്‍ ചെയ്തു. അക്രമിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനടക്കം ആറ് പേര്‍ക്ക് പരിക്കേറ്റു. അക്രമിയുടെ പക്കല്‍ നിന്നും ഒരു പിസ്റ്റളും ഒരു റൈഫിളും കണ്ടെത്തി. 45 കാലിബര്‍ റൈഫിളിന്റെ നിരവധി ഉപയോഗ ശൂന്യമായ മാഗസീനുകളാണ് സംഭവ സ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയത്. അക്രമിക്ക് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടും
12. ഇന്ത്യയ്ക്ക് ഉള്ള വ്യാപാര മുന്‍ഗണന ബുധനാഴ്ച മുതല്‍ നിര്‍ത്തലാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നടപടി, അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര മുന്‍ഗണന നല്‍കുന്നില്ലെന്ന് ആരോപിച്ച്. വ്യാപാര ബന്ധം മെച്ചപ്പെടുത്താനുള്ള പട്ടികയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചിരുന്നു