modi

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായാണ് അദ്ദേഹം കേരളം സന്ദർശിക്കുന്നത്. ജൂൺ എട്ടിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനമെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങൾ നൽകുന്ന വിവരം. മോദിയുടെ സന്ദർശനത്തിന്റെ മറ്റ് വിവരങ്ങൾ വ്യക്തമല്ല. റെയിൽവേ മന്ത്രി പിയൂഷ് ഗോയലും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഉച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെ ദർശനത്തിനെത്തുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതർക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചത്.

കഴിഞ്ഞ ജനുവരിയിൽ കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തിയ മോദി തിരുവനന്തപുരം പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ടൂറിസം വകുപ്പ് പൂർത്തിയാക്കിയ തീർത്ഥാടക സൗഹൃദ പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.