കുടവയർ പുതിയ തലമുറയുടെ സൗന്ദര്യ പ്രശ്നമാണ്. ചെറിയ പ്രായത്തിൽ തന്നെ സ്ത്രീക്കും പുരുഷനും ഒരുപോലെ കുടവയർ വന്നതോടു കൂടിയാണ് മലയാളികൾ ഇതിനെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. അതുവരെ കരുതലോടെ കാത്തു സൂക്ഷിച്ചിരുന്ന ശരീരസൗന്ദര്യം നഷ്ടപ്പെട്ടു തുടങ്ങിയാൽ ആർക്കായാലും ആത്മവിശ്വാസം നഷ്ടപ്പെടും. മികച്ച വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കിൽ ആർക്കും നഷ്ട സൗന്ദര്യത്തെ തിരികെ പിടിക്കാവുന്നതേയുള്ളൂ. അതിന് ആദ്യം വേണ്ടത് മടിയില്ലാത്ത മനസാണ്.
അതുപോലെ ആഹാര കാര്യത്തിൽ കാര്യമായ മാറ്റം വരുത്തേണ്ടതുണ്ട്. അതെങ്ങനെയെന്ന് നോക്കാം. ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റിലെ കൊഴുപ്പു പുറന്തള്ളാൻ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളി പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. അതുപോലെ മധുരം പാടേ ഉപേക്ഷിക്കുക. മധുരത്തിനു പകരം തേനുപയോഗിക്കുക. മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാൻ ഭക്ഷണത്തിൽ കറുവാപ്പട്ട ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
ബട്ടർ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റിൽ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാൻ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റിൽ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാൻ അത്യാവശ്യവും. നട്സ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഇതിനു സഹായിക്കും.
പച്ചവെളുത്തുള്ളി തിന്നുന്നത് അടിവയറ്റിലെ കൊഴുപ്പു നീക്കാനുള്ള എളുപ്പവഴിയാണ്. മുളകിലെ ക്യാപ്സയാസിൻ വയറ്റിലെ കൊഴുപ്പു കുറയ്ക്കുന്ന മറ്റൊരു ഘടകമാണ്. ബീൻസ് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണമാണ്. ഇത് വയറ്റിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും. വയർ കുറയാൻ സഹായിക്കുന്ന ഭക്ഷണമാണ് കുക്കുമ്പർ. ഇത് വിശപ്പു മാറ്റും. നാരുകൾ അടങ്ങിയതു കൊണ്ട് സുഗമമായ ദഹനത്തിനും സഹായിക്കും.
ഉപ്പിന്റെ അളവ് പരമാവധി കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തിൽ വെള്ളം കെട്ടിനിർത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും. രാവിലെ വെറുംവയറ്റിൽ ചൂടുവെള്ളത്തിൽ ചെറുനാരങ്ങ പിഴിഞ്ഞ് ഇതിൽ തേൻ ചേർത്തു കഴിയ്ക്കുന്നത് അടിവയറ്റിലെ കൊഴുപ്പു കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചി ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ദഹനപ്രശ്നങ്ങൾ പരിഹരിക്കും. ഇതുവഴി വയറ്റിലെ കൊഴുപ്പകലും. മഞ്ഞളിൽ കുർകുമിൻ എന്നൊരു ആന്റിഓക്സിഡന്റുണ്ട്. ഇത് വയർ കുറയാൻ സഹായിക്കും. ആപ്പിളിലെ പെക്ടിൻ വയറ്റിലെ കൊഴുപ്പു കുറയ്ക്കുകയും ചെയ്യും. മുട്ടയുടെ വെള്ളയും തടി കൂട്ടാതെ, ശരീരത്തിനു പ്രോട്ടീൻ നൽകും. ഇതും വയറ്റിലെ കൊഴുപ്പടിഞ്ഞു കൂടാതിരിക്കാൻ സഹായിക്കും.
ഓറഞ്ചിലെ വൈറ്റമിൻ സി ഇതു നിയന്ത്രിക്കാനും വയറ്റിലെ കൊഴുപ്പു കുറയ്ക്കാനും സഹായിക്കും. വയറ്റിലെ കൊഴുപ്പു കൂട്ടുന്നതിൽ ഡെസേർട്ടുകൾക്ക് പ്രധാന സ്ഥാനമുണ്ട്. ഇതിനു പറ്റിയ ഒരു പരിഹാരമാർഗമാണ് തൈര്.
മധുരക്കിഴങ്ങിലെ നാരുകൾ ദഹനപ്രക്രിയയെ ശക്തിപ്പെടുത്തും. വയറ്റിൽ കൊഴുപ്പടിഞ്ഞു കൂടില്ല. ഗ്രീൻ ടീയിലെ ആന്റിഓക്സിഡന്റുകൾ വയർ കുറയ്ക്കാൻ സഹായിക്കും. ഇത് അപചയപ്രക്രിയ ശക്തിപ്പെടുത്തും. വയറ്റിലെ കൊഴുപ്പു കത്തിച്ചു കളയാൻ സഹായിക്കും. സ്‌ട്രെസുണ്ടാകുമ്പോൾ ശരീരം കോർട്ടിസോൾ എന്നൊരു ഹോർമോൺ പുറപ്പെടുവിക്കും. ഇതു തടി വയ്പ്പിക്കും.