ജീവിതത്തിൽ ഒരിക്കലെങ്കിലും സർപ്പത്തെ സ്വപ്നം കാണാത്തവരുണ്ടാകില്ല. പുരുഷൻമാരേക്കാൾ കൂടുതൽ സ്ത്രീകളാണ് സർപ്പത്തെ സ്വപ്നം കാണുന്നതെന്നാണ് വയ്പ്. സർപ്പത്തെ കാണുന്നത് അല്ലെങ്കിൽ അതിനെ സ്വപ്നം കാണുന്നതിന് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്. സർപ്പത്തെ സ്വപ്നം കാണുന്നത് ദോഷമാണെന്നാണ് വലിയൊരു വിഭാഗം ജനങ്ങളുടെയും അഭിപ്രായം.
കറുത്ത നിറമുള്ള പാമ്പ് കടിക്കുന്നത് സ്വപ്നം കണ്ടാൽ മരണത്തിന്റെ സൂചനയാണ്, പത്തി വിടർത്തി നിൽക്കുന്ന സർപ്പത്തെ കാണുന്നത് ശത്രുക്കൾ ഉള്ളത് കൊണ്ടാണ്, പാമ്പിൽ നിന്ന് ഒളിച്ചോടുന്നതായി സ്വപ്നം കണ്ടാൽ നിങ്ങളിൽ നിന്ന് നിങ്ങൾ തന്നെ ഒളിച്ചോടാൻ ശ്രമിക്കുകയാണ്, സർപ്പത്തെ വിരട്ടി ഓടിക്കുന്നത് സ്വപ്നം കണ്ടാൽ ദാരിദ്ര്യമായിരിക്കും ഫലം എന്നിങ്ങനെ ധാരാളം അഭിപ്രായങ്ങൾ ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.
ഇത്തരം സ്വപ്നങ്ങളിൽ എന്തെങ്കിലും വാസ്തവവുമുണ്ടോ എന്ന സംശയമുള്ല ധാരാളം ആളുകളും ഉണ്ട്. സ്ഥിരമായി സർപ്പത്തെ സ്വപ്നത്തിൽ കാണാൻ പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളതെന്നാണ് ജോതിഷരംഗത്തെ പ്രമുഖർ പറയുന്നത്. ശത്രു ദോഷമോ,സർപ്പ ദോഷമോ ഉള്ളത് കൊണ്ടാണ് പാമ്പിനെ സ്വപ്നം കാണുന്നത്. പാമ്പിനെ നേരിൽക്കാണുന്നത് സർപ്പദോഷത്തിന്റെ മുന്നോടിയാണെന്നാണ് ജോതിഷർ പറയുന്നത് . ഇത്തരത്തിലുല്ള സ്വപ്നത്തെ നിസാരമായിക്കാണരുത്,ഒരു ജ്യോതിഷനെ കണ്ട് പ്രശ്ന പരിഹാരം ചെയ്യണമെന്നും അവർ അഭിപ്രായപ്പെടുന്നു.
വിശദമായ വീഡിയോ കാണാം...