തമിഴ്നാട്ടിലെ ചിതറാൽ ജൈനക്ഷേത്രം സന്ദർശിച്ചപ്പോളെടുത്ത ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത സിനിമാതാരം അനുമോളോട് മോശമായി കമന്റിട്ട യുവാവിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് താരം. ജൈനക്ഷേത്രത്തിലെ കരിങ്കൽ ബഞ്ചിൽ ചരിഞ്ഞുകിടക്കുന്ന ചിത്രമാണ് അനുമോൾ പോസ്റ്റ് ചെയ്തത്. എന്നാൽ താരം അടിവസ്ത്രം ഉപയോഗിച്ചിട്ടില്ലെന്നും, അക്കാര്യം നാട്ടുകാരെ അറിയിക്കാനാണാ ഈ ഫോട്ടോ ഇട്ടതെന്ന തരത്തിലായിരുന്നു കമന്റ്. എന്നാൽ അശ്ളീല കമന്റിന് ചുട്ട മറുപടിയാണ് അനുമോൾ തിരികെ നൽകിയത്. 'ചേട്ടന്റെ വീട്ടിലെ സ്ത്രീകൾ കാണിച്ചാണോ കിടക്കുന്നത് ' എന്നായിരുന്നു മറുപടി. അനുമോളുടെ ഫോട്ടോയും തകർപ്പൻ മറുപടിയും ഇതിനകം സമൂഹമാദ്ധ്യമങ്ങിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് അനുമോളുടെ ചിത്രത്തിൽ കമന്റ് ചെയ്തിരിക്കുന്നത്. ഇതിൽ അശ്ലീല ചുവയോടെ കമന്റ് ചെയ്തിരിക്കുന്നവരും ഉണ്ട്.