fuljar-soda

കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത് ഫുൾജാർ സോഡയെന്ന പുതിയ അവതാരത്തെക്കുറിച്ചാണ്. കുലുക്കി സർബത്ത് എന്ന വൻമരം വീണെന്നും ഇനിയുള്ള കാലം വാഴാൻ ഫുൾജാർ സോഡ തന്നെ വേണമെന്നുമാണ് സോഷ്യൽ മീഡിയയുടെ വാദം. ഇതേക്കുറിച്ചുള്ള രസകരമായ പോസ്‌റ്റുകൾക്കൊപ്പം ഇപ്പോൾ ട്രോൾ വീഡ‌ിയോയും ഇറക്കിയിരിക്കുകയാണ് വിരുതന്മാർ.

എന്താണ് ഫുൾജാർ സോഡ

നിറഞ്ഞ് തുളുമ്പുന്ന സോഡയിലേക്ക് രുചിക്കൂട്ട് നിറച്ച ചെറിയ ഗ്ലാസ് ഇടുന്നതോടെയാണ് ഫുൾജാർ സോഡ ആക്‌ടിവേറ്റ് ആകുന്നത്. ഇത് ഒറ്റവലിക്ക് കാലിയാക്കുന്നതാണ് രീതി.

ഫുൾജാർ സോഡ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ

1-പച്ചമുളക് ജ്യൂസ്

2-പുതിയിനയില ജ്യൂസ്

3-ഇഞ്ചി നീര്

4-നാരാങ്ങാ നീര്

5-കസ്കസ് കുതിർത്ത് വെച്ചത്.

6-ആവശ്യത്തിന് പ‌ഞ്ചസാര ലായനി

7-ആവശ്യത്തിന് ഉപ്പ്

8-സോഡ

തയ്യാറാക്കുന്ന രീതി

ആദ്യം വലിയൊരു ഗ്ലാസും അതിലിറങ്ങിക്കിടക്കുന്ന ചെറിയ ഗ്ലാസും(വെയ്റ്റുള്ള ഗ്ലാസായിരിക്കണം.) എടുക്കുക.ചെറിയ ഗ്ലാസിലേക്ക് ഒന്നുമുതൽ ഏഴ് വരെയുള്ള ചേരുവകൾ ഒഴിക്കുക. നമ്മുടെ രുചിക്കനുസരിച്ചാണ് ചേരുവകളെടുക്കേണ്ടത്. വലിയ ഗ്ലാസിലേക്ക് സോഡ ഒഴിക്കുക.ശേഷം വലിയ ഗ്ലാസിലേക്ക് ചെറിയ ഗ്ലാസ് വയ്ക്കുക. ശേഷം ഒറ്റവലിക്ക് മിശ്രിതം കുടിച്ചു തീർക്കുകയാണ് രീതി.