പുതുതായി വീട് നിർമ്മിക്കുമ്പോൾ വാസ്തു നോക്കുന്ന ശീലം പലർക്കുമുണ്ട്. ഇതുപോലെത്തന്നെയാണ് വീട്ടുവളപ്പിൽ നടുന്ന മരങ്ങളുടെ കാര്യവും. ചില മരങ്ങൾ ശരിയായ ദിശയിൽ അല്ലെങ്കിൽ ദോഷം ചെയ്യും. പുളിമരം വീട്ടിലുണ്ടെങ്കിൽ നിർഭാഗ്യം കൊണ്ടുവരും എന്നാൽ, വീട്ടിലെ ഐശ്വര്യത്തിന് സഹായിക്കുന്ന ചില മരങ്ങളുണ്ട്.
പ്ലാവ് വടക്കേ ദിക്കിൽ നടുന്നതാണ് നല്ലത്. ഇത് സർവ്വൈശ്വര്യവും സമ്പത്സമൃദ്ധിയും നൽകും വാസ്തുപ്രകാരം. മാത്രമല്ല ആരോഗ്യകരമായും ചില ഗുണങ്ങൾ ഉണ്ട്. വടക്കുഭാഗം പൊതുവേ താഴ്ന്നതായിരിക്കും. ഇത് അന്തരീക്ഷത്തിലെ ഈർപ്പം വേഗത്തിൽ വലിച്ചെടുക്കാൻ പ്ലാവിനെ സഹായിക്കുന്നു. അത് വായുവിനെ ശുദ്ധീകരിയ്ക്കുന്നു.
അതുപോലെ കിണറിനടുത്ത് കാഞ്ഞിരമരം വളർത്തുന്ന ദോഷകരമാണ്. ഇത് വിഷബാധയേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. എന്നാൽ, ഇതിന്റെ ശാസ്ത്രീയ കാരണം കാഞ്ഞിരത്തിലെ വിഷം കിണറ്റിലെ വെള്ളത്തിൽ ലയിക്കും എന്നതാണ്.
വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് പുളിമരം നടുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് വീടിന് സംരക്ഷണം നൽകും. എന്നാല്‍ വീടിന് തൊട്ടടുത്തായി പുളിമരം വളർത്തുന്നത് വീട്ടിൽ ദോഷം കൊണ്ടു വരും.
അതുപോലെ തെക്ക് പടിഞ്ഞാറ് ഭാഗത്തായി കണിക്കൊന്ന വെയ്ക്കുന്നതും ഐശ്വര്യത്തിന് കാരണമാകും. ഇത് സാമ്പത്തിക ലാഭം മാത്രമല്ല ഐശ്വര്യവും വർദ്ധിപ്പിക്കും. വീട്ടു പരിസരങ്ങളിൽ കൂവളം, നെല്ലി, പ്ലാവ് എന്നീ ചെടികൾ ഒരുമിച്ച് നട്ട് വളർത്തുന്നത് വീട്ടിൽ ഔശ്വര്യമുണ്ടാകും. നാൽപ്പാമരങ്ങളായ അത്തി, ഇത്തി, അരയാൽ, പേരാൽ എന്നിവ താമസസ്ഥലത്ത് വളർത്താന്‍ പാടില്ല. ഇത് പലപ്പോഴും ഇല്ലാത്ത ദോഷങ്ങളെപ്പോലും ക്ഷണിച്ച് വരുത്തും.