news

1. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകര മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. ഒരാള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി പോകുന്നത് കണ്ടു. മറ്റൊരാള്‍ ബൈക്ക് തള്ളി കൊണ്ട് പോകുന്നതും കണ്ടു. ഇവരുടെ മുഖത്ത് എന്തോ അസ്വസ്ഥത പ്രകടമായിരുന്നു. മധു ബാലകൃഷ്ണന്റെ നിര്‍ദ്ദേശം പ്രകാരം ഇക്കാര്യം ട്രൂപ്പ് കോര്‍ഡിനേറ്റര്‍ പ്രകാശ് തമ്പിയെ അറിയിച്ചിരുന്നു. പ്രകാശ് തമ്പിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നും സോബി. അപകടം നടന്ന സമയത്ത് അത് വഴി യാത്ര ചെയ്ത ആളാണ് സോബി.




2. സോബിയുടെ വെളിപ്പെടുത്തല്‍ തിരുവനന്തപുരം വിമാനത്തവളം വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐ ഉദ്യോഗസ്ഥരില്‍ നിന്ന് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസില്‍ പിടിയിലായവര്‍ക്ക് ബാലഭാസ്‌കറുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ആയിരുന്നു നടപടി
3. അതിനിടെ, തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ പ്രതി സെറീനയുടെ നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്ത്. വിമാനത്താവളം വഴി 50 കിലോ സ്വര്‍ണ്ണം കടത്തി എന്ന് സെറീനയുടെ മൊഴി. പലപ്പോഴായി സ്വര്‍ണം കടത്തിയതിന് പ്രതിഫലമായി വിമാനടിക്കറ്റും 20,000 ദിര്‍ഹവും വാഗ്ദാനം ചെയ്തു. സ്വര്‍ണ്ണം ഏല്‍പ്പിച്ചത് തിരുവനന്തപുരം സ്വദേശി ജിത്തു എന്നും സെറീന. അഭിഭാഷകന്‍ ബിജുവിന്റെ ഭാര്യ വിനീതയും പല പ്രാവശ്യം സ്വര്‍ണം കടത്തിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഉദ്യോഗസ്ഥ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും സെറീനയുടെ വെളിപ്പെടുത്തല്‍. സ്വര്‍ണം കടത്തിയവര്‍ക്ക് ഒപ്പം എസ്‌കോട്ടായിട്ടാണ് സെറീന സഞ്ചരിച്ചിരുന്നത്.
4. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം രൂക്ഷമാകുന്നു. സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന ജോസ് കെ മാണിയുടെ ആവശ്യത്തിന് മറുപടിയുമായി പി.ജെ ജോസഫ്. സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. പാര്‍ലമെന്ററി പാര്‍ട്ടി വിളിച്ച് പ്രശ്നത്തില്‍ സമവായം കണ്ടെത്തിയതിന് ശേഷമെ സംസ്ഥാന സമിതി വിളിക്കൂ. കെ എം മാണിയുടെ കാലും മുതലുള്ള കീഴ്വഴക്കം അങ്ങനെയാണ് അത് തെറ്റിക്കാനാവില്ലെന്നും പ്രതികരണം
5. മറുപടിയുമായി പി.ജെ ജോസഫ് രംഗത്ത് എത്തിയത് സംസ്ഥാന കമ്മിറ്റി വിളിച്ച്ക്കൂട്ടി ചെയര്‍മാനെ തീരുമാനിക്കണം എന്ന് ജോസ്.കെ മാണി ആവര്‍ത്തിച്ചതോടെ. പ്രശന്ങ്ങള്‍ രമ്യമായി പരിഹരിച്ച് മുന്നോട്ട് പോകും. പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് കമ്മിഷന് കൊടുത്ത കത്ത് പര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ആക്ടിംഗ് ചെയര്‍മാന്‍, താല്‍ക്കാലിക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു.
6. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന്റെ പ്രവര്‍ത്തനം തുടങ്ങി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പി.കെ ഗുപ്ത ഓഫീസ് ഉദ്ഘാടനം ചെയ്തു. ചീഫ് ജനറല്‍ മാനേജര്‍മാരായ എസ്. വെങ്കട്ടരാമന്‍, മൃഗേന്ദ്ര ലാല്‍ ദാസ്, രുമാ ഡേ, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ജി.എം ഗൊഖാണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്റ്റേറ്റ് ബാങ്ക് ഭവന്‍ എന്നാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് പേര് നല്‍കിയിരിക്കുന്നത്.
7. ഒന്ന് മുതല്‍ 12 വരെയുള്ള വിദ്യാഭ്യാസം ഒറ്റ ഡയറക്ടറേറ്റിന് കീഴിലാക്കിയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഘട്ടം ഘട്ടമായിട്ടായിരിക്കും ഉത്തരവ് നടപ്പാക്കുക. എല്‍.പി, യു.പി, എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ സംവിധാനം മാറ്റമില്ലാതെ തുടരും. റിപ്പോര്‍ട്ടിന് എതിരെ നേരത്തെ പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു
8. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്ന ആരോപണം തെറ്റെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം. കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയില്‍ ടൂറിസ് വകുപ്പ് മന്ത്രിയായിരിക്കെ താന്‍ പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണ്. സത്യമെന്താണ് എന്ന് എന്നോടൊപ്പം പ്രവര്‍ത്തിച്ചവര്‍ക്ക് അറിയാമെന്നും കണ്ണന്താനം
9. കേരളത്തില്‍ ജൂണ്‍ 1 മുതല്‍ മൂന്ന് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കാണ് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
10. സംസ്ഥാനത്ത് ഈ മാസം ഒന്‍പത് അര്‍ധരാത്രി മുതല്‍ ജൂലായ് 31 അര്‍ധരാത്രി വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന 12 നോട്ടിക്കല്‍ മൈല്‍ പ്രദേശത്താണ് 52 ദിവസത്തെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് അയല്‍ സംസ്ഥാന ബോട്ടുകള്‍ നിരോധനം നിലവില്‍ വരുന്നതിന് മുന്‍പ് കേരളം തീരം വിട്ടുപോകാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
11 കവിയത്രി ദീപ നിശാന്തിന്റെ കവിതാ മോഷണ വിവാദത്തില്‍ പ്രിന്‍സിപ്പല്‍ യു.ജിസിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കവിത മോഷണത്തെ കുറിച്ച് കോളേജ് തലത്തില്‍ ഇതുവരെ അന്വേഷണം നടത്തിയിട്ടില്ലെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു. കവിത മോഷണത്തില്‍ ആരും പരാതി നല്‍കാത്തതിനെ തുടര്‍ന്നാണ് അന്വേഷണം നടത്താത്ത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
12. കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജനാഥ് സിംഗും ചുമതലയേറ്റു. പാര്‍ലമെന്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസില്‍ എത്തിയാണ് ഇരുവരും ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നുള്ള എം.പിയാണ് അമിത് ഷാ. ഒന്നാം മോദി മന്ത്രിസഭയിലെ ആഭ്യന്തര മന്ത്രിയായിരുന്ന രാജ്നാഥ് സിംഗിനാണ് ഇത്തവണ പ്രതിരോധ വകുപ്പ് നല്‍കിയത്
13. 15ാം വയസില്‍ ആസിഡ് ആക്രമണം നേരിടേണ്ടി വന്ന ലക്ഷമിയുടെ ജീവിതം പറയുന്ന ചപ്പക്കാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച വിഷയം. ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ചിത്രത്തിന്റെ ആദ്യ ദിവത്തെ ആദ്യ രംഗത്തിന്റെ ചിത്രീകരണത്തിനിടെ പൊട്ടിക്കരഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ആദ്യ രംഗത്തിന് മുന്നോടിയായി സംവിധായിക മേഘന ഗുല്‍സറിനോട് സംസാരിച്ചുകൊണ്ടിരിക്കെയാണ് താരം പൊട്ടിക്കരഞ്ഞത്. വിവാഹ ആഭ്യര്‍ത്ഥന നിരസിച്ചതിനാണ് ലക്ഷമിയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്