piyush-

ന്യൂഡൽഹി: അമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും സന്തോഷിക്കാനേറെയുള്ള ദിവസമായിരുന്നു സീമ ഗോയലിനിത്. കാരണം, ബിജെപി നേതാവ് പീയുഷ് ഗോയലിന് മന്ത്രിപദം ലഭിച്ചതും മകൾ ഹാ‌ർവാർഡിൽ നിന്ന് ബിരുദം പാസായതും ഒരേ ദിവസമാണ്. സന്തോഷിക്കാൻ വേറെന്ത് വേണം. അച്ഛനും മകൾക്കുമായി സീമ ഗോയൽ ഫെയ്സ്ബുക്കിലെഴുതിയ വികാരനിർഭരമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മെയ് മുപ്പത് തന്റെ കുടുംബത്തിന് പ്രധാന്യമുള്ള ദിവസമാണെന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് ആരംഭിക്കുന്നത്. അച്ഛനും മകളും അവരു‌‌ടെ മേഖലകളിൽ നിന്ന് ബിരുദം നേടിക്കഴിഞ്ഞിരിക്കുന്നുവെന്നും ഒരാൾ ബൂസ്റ്റണിലെ ഹാർവാർഡിൽ നിന്ന് ബിരുദം നേടി മറ്റയാൾ രണ്ടാം വട്ടം ക്യാബിനറ്റ് മന്ത്രി പദവി സ്വന്തമാക്കി. ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എന്ന് പറഞ്ഞു കൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്. ഭാര്യയുടെ കുറിപ്പ് അവരോടൊപ്പമുള്ള ഫോട്ടോ സഹിതം ഗോയൽ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. കുടുംബത്തിന്റെ പിന്തുണ ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്നും തന്റെ ഹൃദയത്തിൽ നിന്ന് അവർക്ക് നന്ദി പറയുന്നുവെന്നും ഗോയൽ ട്വിറ്ററിൽ കുറിച്ചു.