amitsha-

ന്യൂഡൽഹി: ഹൈദരാബാദ് ഭീകരരുടെ സുരക്ഷിത താവളമാണെന്ന വിവാദ പരാമർശവുമായി കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിഷൻ റെഡ്ഡി. ഹൈദരാബാദ് ഭീകരരുടെ സുരക്ഷിതതാവളമാണെന്നും രാജ്യത്ത് നടക്കുന്ന ഭീകരപ്രവർത്തനങ്ങളുടെ വേരുകൾ ഹൈദരാബാദിലേക്കാണ് നീങ്ങുന്നതെന്നുമാണ് കിഷൻ റെഡ്ഡിയുടെ പരാമർശം. തെലങ്കാനയിലെ സെക്കന്ദരാബാദിൽ നിന്നുള്ള എം.പിയാണ് കിഷൻ റെഡ്ഡി. എന്നാൽ പരാമർശം വിവാദമായതോടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കിഷൻ റെഡ്ഡിയെ താക്കീത് ചെയ്തു.

ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ഹൈദരാബാദിൽ തങ്ങുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്കെതിരെ നടപടിയെടുക്കുമെന്നും കിഷൻ റെഡ്ഡി പറഞ്ഞിരുന്നു.

കിഷൻ റെഡ്ഡിയുടെ പരാമർശത്തിനെതിരെ ഹൈദരാബാദ് എം.പി അസദ്ദുദിദൻ ഒവൈസി രംഗത്ത് വന്നിരുന്നു. മുസ്‍ലിം വിഭാഗത്തെ ലക്ഷ്യമിട്ടാണ് പരാമർശമെന്നും കിഷൻ റെഡ്ഡിയുടെ വാദത്തിന് വാദത്തിന് തെളിവുണ്ടോയെന്നും ഒവൈസി ചോദിച്ചു. പരാമർസംശം വിവാദമായതോടെയാണ് അമിത്ഷാ പ്രശ്നത്തിൽ ഇടപെട്ടത്.

രാവിലെ കിഷൻ റെഡ്ഡിക്കും മറ്റൊരു സഹമന്ത്രിയായ നിത്യാനന്ദ റായ്ക്കുമൊപ്പം അമിത് ഷാ ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റിരുന്നു.