gold-smuggling

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നിരവധി തവണയായി താൻ 50 കിലോഗ്രാം സ്വ‌ർണം കടത്തിയിട്ടുണ്ടെന്ന സെറീന ഷാജിയുടെ മൊഴി പുറത്ത്. വിമാനത്താവളം വഴി സ്വർണം കടത്തിയിരുന്നതിന്റെ നിർണായകമായ വിവരങ്ങളാണ് പ്രതിയായ കഴക്കൂട്ടം സ്വദേശിനി സെറീന ഷാജിയുടെ മൊഴിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഒാരോ തവണയും സ്വർണം കടത്തുമ്പോൾ 2000 ദിർഹവും ടിക്കറ്റും നൽകിയിരുന്നതായി മൊഴിയിൽപറയുന്നു. അഭിഭാഷകനായ ബിജുവാണ് മറ്റ് പ്രതികളെ പരിചയപ്പെടുത്ത് തന്നത്. ബിജു തന്റെ നാട്ടുകാരനാണെ്. ബിജു വഴി ജിത്തുവിനെ പരിചയപ്പെട്ടു. ദുബായിൽ നിന്നും ജിത്തു തനിക്ക് നൽകിയ 24 കിലോ സ്വർണം അതേ അളവിൽ സുനിൽ കുമാറെന്ന തിരുവനന്തപുരം സ്വദേശിയെയും ഏൽപ്പിക്കുകയും ചെയ്തെന്നും മൊഴിയിൽ വ്യക്തമാക്കുന്നു.

ഡ്യൂട്ടി അടച്ചാണ് സ്വർണം കടത്തിയിരുന്നത്. സുനിൽകുമാറിന്റെ കെെയ്യിൽ നിന്നും സ്വർണം പിടിക്കപ്പെട്ടാൽ സഹായിക്കണമെന്ന് തനിക്ക് നിർദേശമുണ്ട്. ബിജുവിന്റെ ഭാര്യയും സ്വർണം കടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി 20 കിലോഗ്രാം സ്വർണം ബിജുവിന്റെ ഭാര്യ വിനീത കടത്തിയിട്ടുണ്ട്. കള്ളക്കടത്തുകാരായ നിരവധി പേരെ താൻ ബിജുവിനൊപ്പം കണ്ടിട്ടുണ്ടെന്നും സറീനയുടെ മൊഴിയിലുണ്ട്.