ap-

തിരുവനന്തപുരം: മോദിയെ പ്രശംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട് കോൺഗ്രസ് നേതാവ് എ.പി.അബ്ദുള്ളകുട്ടിക്ക് കെ.പി.സി.സി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. മോദി സ്തുതി നടത്തിയതിനും അതിനെതിരെ രംഗത്ത് വന്ന നേതാക്കളെ അവേഹിളിച്ചതിലും വിശദീകരണം നൽകണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് നരേന്ദ്രമോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത്. പ്രസ്താവന വിവാദമായെങ്കിലും അബ്ദുള്ളക്കുട്ടി പോസ്റ്റ് പിൻവലിച്ചിരുന്നില്ല. കണ്ണൂർ ഡി.സി.സിയുടെ പരാതിയിലാണ് കെ.പി.സി.സി വിശദീകരണം ചോദിച്ചത്.