rahul-gandhi

ന്യൂഡൽഹി: കോൺഗ്രസിന്റെ പുതിയ 52 എം.പിമാർ കരുത്തുറ്റതും ധീരരുമായ സിംഹങ്ങളെപ്പോലെ പ്രവർത്തിക്കുമെന്ന് പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാർക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്താണ് രാഹുൽ ഇക്കാര്യം കുറിച്ചത്. പാർലമെന്റിൽ ബി.ജെ.പിക്ക് അനായാസം വിജയിക്കാനാകില്ലെന്നും രാഹുൽ പറഞ്ഞു.

രാജ്യത്ത് ഒരാൾ പോലും നിങ്ങളെ പിന്തുണക്കില്ല. ഒരു സ്ഥാപനവും നിങ്ങളെ പിന്തുണക്കാൻ പോകുന്നില്ല. ബ്രിട്ടീഷുകാരുടെ കാലഘട്ടം പോലെയാണിത്. ആരുടെ പിന്തുണ ലഭിച്ചില്ലെങ്കിലും നമ്മൾ പോരാടുകയും വിജയിക്കുകയും ചെയ്യുമെന്ന് രാഹുൽ ഗാന്ധി പാർലമെന്ററി യോഗത്തിൽ പറഞ്ഞു.

ഒാരോ കോൺഗ്രസുകാരനും പ്രവർത്തിക്കേണ്ടത് എങ്ങിനെയാണെന്നുള്ളത് ഒാർമ്മ വേണം. ബി.ജെ.പിക്കെതിരായ പ്രത്യയശാസ്ത്രപരമായ പോരാട്ടം ശക്തമായി തുടരും. ഭരണഘടനക്ക് വേണ്ടിയും നിറത്തിന്റെയും തൊലിയുടെയും വിശ്വാസത്തിന്റെ പേരിൽ പേരിൽഅവഗണന നേരിടുന്നവർക്ക് വേണ്ടിയും പോരാടണം. നമുക്കിപ്പോഴും 52 എം.പിമാരുണ്ട്. ദിവസംതോറും ബി.ജെ.പിക്കെതിരെ നാം പോരാടിക്കൊണ്ടിരിക്കും. കോൺഗ്രസ് ഉയർത്തെണീക്കുമെന്നും രാഹുൽ പറഞ്ഞു.