prathibha-

ന്യൂഡൽഹി: വിദേശീയർക്ക് മെക്സിക്കോ നൽകുന്ന പരമോന്നത പുരസ്കാരമായ ഒാർഡർ ഒഫ് ദ ആസ്‌ടെക് ഈഗിൾ മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രതിഭ പാട്ടീലിന്. ഇന്ത്യയിലെ ആദ്യ വനിത പ്രസിഡന്റായി മാറി ചരിത്രം സൃഷ്ടിച്ചതിനാണ് പ്രതിഭയ്ക്ക് ബഹുമതി. ഇന്ത്യയിലെ മെക്സിക്കൻ അംബാസിഡർ മെൽബ പ്രിയ പൂനെയിലെ എം.സി.സി.ഐ.എ ഭവനിൽ നടന്ന ചടങ്ങിൽ പ്രതിഭയ്ക്ക് പുരസ്കാരം നൽകി. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരത്തിന് അർഹയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് പ്രതിഭ. മുൻ ഇന്ത്യൻ പ്രസിഡന്റ് കെ.എസ് രാധാകൃഷ്ണനാണ് ഇന്ത്യയിൽ ആദ്യമായി ഈ ബഹുമതി ലഭിക്കുന്ന വ്യക്തി.