അമല പോൾ നായികയായ തമിഴ് ചിത്രം ആടയ്ക്ക് 'എ' സർട്ടിഫിക്കറ്റ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇന്റർനെറ്റിൽ വൈറലായിരുന്നു. ആക്രമിക്കപ്പെട്ട നിലയിൽ ശരീരം നിറയെ മുറിവുകളായി അർദ്ധനഗ്നയായി സഹായത്തിനായി കരയുന്ന അമലയാണ് പോസ്റ്ററിലുള്ളത്. ചിത്രത്തിനായി വൻ മേക്കോവറാണ് അമല നടത്തിയത്. റാണ ദഗുബാട്ടിയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തുവിട്ടത്.
രത്നകുമാറാണ് ആടയുടെ സംവിധായകൻ. ത്രില്ലർ വിഭാഗത്തിൽപെടുന്ന ചിത്രം പ്രതികാരത്തിന്റെ കഥയാണ് പറയുന്നത് എന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
#Aadai @Amala_ams thriller gets through the Censors with an ‘A’ certificate directed by Rathna Kumar and produced by V Studios. pic.twitter.com/acUt6gjm90
— Sreedhar Pillai (@sri50) June 1, 2019