കാര്‍ഡിഫ്: ആവേശപ്പോരാട്ടത്തിൽ ശ്രീലങ്കയെ പത്ത് വിക്കറ്റിന് തകർത്ത് ന്യൂസീലാൻഡ്. മൂന്ന് തവണ ലോകകപ്പിൽ 10 വിക്കറ്റ് വിജയം നേടുന്ന ടീമെന്ന റെക്കാഡും ന്യൂസീലാൻഡ് സ്വന്തമാക്കി. കാർഡിഫിൽ ലങ്കയുടെ 136 റൺസ് 16.1 ഓവറിലാണ് കീവീസ് മറികടന്നത്.
ആദ്യം ബാറ്റ് ചെയ്ത ലങ്ക 29.2 ഓവറിൽ 136ന് ഓൾ ഔട്ടായി. മൂന്ന് പേരെ വീതം പുറത്താക്കിയ മാറ്റ് ഹെൻട്രിയും ലോക്കി ഫെർഗൂസനുമാണ് ലങ്കയെ തകർത്തത്. 52 റൺസെടുത്ത ക്യാപ്ടൻ ദിമുത് കരുണരത്‌നെയാണ് ലങ്കയുടെ ടോപ് സ്‌കോറർ.. കുശാൽ പെരേര(29), തിസാര പെരേര(27) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് രണ്ടു പേർ.
ന്യൂസീലൻഡ് 16.1 ഓവറിലാണ് വിജയം കണ്ടത്. ഓപ്പണർമാരായ മാർട്ടിൻ ഗുപ്ടിൽ, കോളിൻ മൺറോ എന്നിവരുടെ അർദ്ധ സെഞ്ചുറികളാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്. 51 പന്തിൽ ഗുപ്ടിൽ 73 റൺസും 47 പന്തിൽ മൺറോ 58 റൺസും നേടി.