yediyoorappa-

ബംഗളൂരു: കർണ്ണാടകയിൽ സംസ്ഥാന സർക്കാരിനെ താഴെയിറക്കാനുള്ള യാതൊരു നീക്കവും ഉണ്ടാകരുതെന്ന് ദേശീയ നേതാക്കൾ പറഞ്ഞിരുന്നതായി മുതിർന്ന ബി.ജെ.പി നേതാവ് യെദിയൂരപ്പ. ഇപ്പോൾ തങ്ങൾ നിശബ്ദരായിരിക്കും. കോൺഗ്രസ് പാർട്ടി പരസ്പരം പോരാടുകയാണ് എന്നാൽ,​ യാതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് യെദിയൂരപ്പ പറഞ്ഞു. കഴിഞ്ഞ വർഷം സ്ഥാനമനേറ്റത് മുതൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് ​-ജെ.ഡി.എസ് സഖ്യ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പിയെന്ന് വാർത്തകൾ പരന്നിരുന്നു.