tiktok-video

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ വെെറലായ യുവാവ് പെൺകുട്ടിയുടെ മുഖത്തടിക്കുന്ന വീഡിയോയുടെ നിജസ്ഥിതി പരിശോധിക്കുമെന്ന് കേരളാ പൊലീസ്. വീഡിയോയ്ക്കെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നത്. കേരളാ പൊലീസിന്റെ ഒരു പോസ്റ്റിന് താഴെ യുവാവിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ കമന്റും ചെയ്തിരുന്നു.

കേരളാ പൊലീസിന്റെ 'പെൺകുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള' പോസ്റ്റിന് താഴെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ ശ്രദ്ധയിൽപെട്ടെന്നും സത്യാവസ്ഥ പൊലീസ് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. ആർക്കെങ്കിലും ഇതിനെക്കുറിച്ച് അറിയുമെങ്കിൽ വിവരങ്ങൾ കേരളാ പൊലീസിന്റെ ഇൻബോക്സിൽ മെസേജ് അയക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതേസമയം വീഡിയോ ടിക്ടോക്കിന് വേണ്ടി ചെയ്തതാണെന്ന് വ്യക്തമാക്കി യുവാവും യുവതിയും മറ്റൊരു വീഡിയോയിലൂടെ രംഗത്തെത്തി. അഞ്ച് ദിവസം മുന്നെ എടുത്ത വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വെെറലായതെന്നും അവർ പറയുന്നു . തങ്ങൾഒരുമിച്ച് പഠിച്ച സുഹൃത്തുക്കളാണെന്നും യാതൊരുവിധ പ്രശ്നവുമില്ലെന്നും അവർ വീഡിയോയിലൂടെ വ്യക്തമാക്കി.