കൊച്ചി: ഒബ്‌റോൾ മാളിൽ നവീകരിച്ച പി.വി.ആർ സിനിമാസ് പ്രവർത്തനം ആരംഭിച്ചു. മൾട്ടിപ്ളക്‌സുകൾ നിലവിൽ വന്നപ്പോൾ മുതൽ മാളിൽ പ്രവർത്തിച്ചിരുന്ന സിനിമാക്‌സിന്റെ സ്‌ക്രീനുകൾ പി.വി.ആർ ഏറ്റെടുക്കുകയായിരുന്നു. അത്യാധുനികമായ 4 സ്‌ക്രീനും 685 സീറ്റുകളുമാണുള്ളത്. ഒരു സ്‌ക്രീനിൽ ഗോൾഡ് ക്ളാസ് സീറ്റിംഗ് സൗകര്യമുണ്ട്.