ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റെടുത്ത് അമിത്ഷാ. നോർത്ത് ബ്ലോക്കിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസിൽ ചുമതലയേൽക്കാനെത്തിയ അമിത് ഷായെ കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും ഐ.ബി മോധാവി രാജീവ് ജെയിനും മറ്റുഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ജനങ്ങളുടെ ക്ഷേമത്തിനും രാജ്യത്തിന്റെ സുരക്ഷയ്ക്കുമാണ് നരേന്ദ്രമോദി സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് അമിത് ഷാ. പറഞ്ഞു. അത്തരം കാര്യങ്ങൾ നടപ്പാക്കാൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അമിത് ഷായുടെ പ്രതികരണം. തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതല ഏല്‍പ്പിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
ആഭ്യന്തര സഹമന്ത്രിമാരായ ജി.കെ റെഡ്ഡിയും നിത്യാനന്ദ റായിയും ഇന്ന് ചുമതലയേറ്റു. തീവ്രവാദത്തിനെതിരെ കർശന നിലപാട് സ്വീകരിക്കുകയും അനധികൃത കുടിയേറ്റങ്ങൾ പരിശോധിക്കുകയും ചെയ്യുന്നതിനാവും അമിത് ഷാ മുൻഗണന നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. ജമ്മു കാശ്മീരിലേതടക്കം വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാരുമായും അമിത് ഷാ ഇന്ന് കൂടിക്കാഴ്ച നടത്തി.
आज भारत के गृह मंत्री के रूप में पदभार संभाला।
— Amit Shah (@AmitShah) June 1, 2019
मुझ पर विश्वास प्रकट करने के लिए प्रधानमंत्री @narendramodi जी का आभार व्यक्त करता हूँ।
देश की सुरक्षा और देशवासियों का कल्याण मोदी सरकार की सर्वोच्च प्राथमिकता है, मोदी जी के नेतृत्व मैं इसको पूर्ण करने का हर सम्भव प्रयास करूँगा। pic.twitter.com/4rKZW7sb6Z