ന്യൂഡൽഹി: ബീഫ് വിളമ്പാൻ വിസമ്മതിച്ച ജീവനക്കാരനെ സൗദി അറേബ്യയിൽ വച്ച് തൊഴിലുടമ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിച്ചതായി ആരോപണം. ഇന്ത്യക്കാരനായ മാണിക് ചതോപാദ്ധ്യായ ആണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ആരോപണം ഉന്നയിച്ചത്. ജിദ്ദയിലെ ഒരു കമ്പനിയിൽ പാചകക്കാരനായാണ് താൻ എത്തിയതെന്ന് അദ്ദേഹം പറയുന്നു. ആദ്യം പാചകം ചെയ്യണമെന്നാണ് അറിയിച്ചതെന്നും എന്നാൽ ജോലിയിൽ കയറിയതിന് ശേഷം തന്നോട് ബീഫ് വിളമ്പി കൊടുക്കാൻ തൊഴിലുടമ ആവശ്യപ്പെട്ടതായും മാണിക് പറയുന്നു.
എന്നാൽ അത് തന്റെ മതവിശ്വാസത്തിന് എതിരാണെന്നാണ് താൻ തൊഴിലുടമയോട് പറഞ്ഞതെന്ന് മാണിക് പറയുന്നു. ഇതിൽ പ്രതിഷേധിച്ച തന്നെ നിർബന്ധപൂർവ്വം തീറ്റിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം. ദയയില്ലാതെയാണ് പെരുമാറുന്നതെന്നും താൻ മാനസികമായി തളർന്നതായും അദ്ദേഹം പറയുന്നു.വിദേശകാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് ഇടപെട്ട് തന്നെ ഇന്ത്യയിലേക്ക് തിരിച്ച് എത്തിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
My first tweet.
— Dr. S. Jaishankar (@DrSJaishankar) June 1, 2019
Thank you all for the best wishes!
Honoured to be given this responsibility.
Proud to follow on the footsteps of @SushmaSwaraj ji
‘വളരെ ക്രൂരമായിട്ടാണ് തൊഴിലുടമ എന്നോട് പെരുമാറുന്നത്. വിശ്വാസത്തിന്റെ പേരിൽ തൊഴിലുടമ മറ്റുളളവരുടെ മുമ്പിൽ വെച്ച് എന്നെ അപമാനിച്ചു. എന്നെ നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചപ്പോൾആരും ഇടപെട്ടില്ല. എന്നെ പോലെ പലരും ഇത് പോലെ ജിദ്ദയിൽ കഷ്ടത അനുഭവിക്കുന്നുണ്ട്,’ മാണിക് വീഡിയോയിൽപറയുന്നു.
മുംബയ് കേന്ദ്രമാക്കിയുളള ഒരു കമ്പനിയിലൂടെയാണ് ജിദ്ദയിൽ ജോലി ശരിയായത്. പുതുതായി ചുമതലയേറ്റ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന്റെ സഹായം മാണിക് ട്വിറ്ററിലൂടെ തേടി. യുവാവിനെ സഹായിക്കണമെന്ന് വിദേശകാര്യ മന്ത്രി റിയാദിലെ ഇന്ത്യൻ എംബസിയോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. മാണിക്കിന് സഹായം നൽകുമെന്ന് ഇന്ത്യൻ എംബസി അധികൃതർ വിദേശകാര്യ മന്ത്രിയെ അറിയിച്ചിട്ടുണ്ട്.
Appreciate the prompt action on this Suhel @IndEmbRiyadh. Pl keep me apprised https://t.co/yGFyJDf1uJ
— Dr. S. Jaishankar (@DrSJaishankar) June 1, 2019