കസ്റ്റർഡ് ആപ്പിൾ എന്നറിയപ്പെടുന്ന സീതപ്പഴം മസ്തിഷ്ക ആരോഗ്യത്തിന് മികച്ചതാണ്. ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളാണ് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിൽ പങ്ക് വഹിക്കുന്നത്.
ഊർജത്തിന്റെ കലവറയാണ് സീതപ്പഴം. ശരീരത്തിന് ക്ഷീണം തോന്നുമ്പോൾ സീതപ്പഴം കഴിച്ചാൽ ഉന്മേഷം ലഭിക്കും. ഇതിൽ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങളാണ് ഇതിന് പിന്നിൽ. ഇതിനു പുറമേ പേശികളുടെ ശക്തിക്ഷയവും അകറ്റുന്നു.
രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും. സീതപ്പഴത്തിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനം സുഗമമാക്കാനും ദഹനേന്ദ്രിയത്തിന് സംരക്ഷണം നൽകാനും സഹായിക്കും. അർബുദത്തെ പ്രതിരോധിക്കാനും ഇതിന് ശേഷിയുണ്ട്.