ssb-jawan

ദുംക: മാവോയിസറ്റുകളും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരു ‌ജവാന് വീരമൃത്യു. നീരജ് ചെട്രി എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. ജാർഖണ്ഡിലെ ദുംകയിലാണ് സംഭവം.കഴിഞ്ഞ ദിവസവും ഇവിടെ ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. ഏറ്റുമുട്ടലിൽ രാജേഷ് കുമാർ റായ്, സോനു കുമാർ, സതീഷ് ഗുജാർ, കരൺ കുമാർ തുടങ്ങിയ ജവാന്മാർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

അതിന്റെ തുടർച്ചയാണ് ഇപ്പോൾ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്. ഏറ്റുമുട്ടലിൽ കൂടുതൽ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് റിപ്പോർട്ട്. ഇവിടെ സുരക്ഷാ സേന പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ന് പുലർച്ചെ 3.30ഓടെയാണ് മാവോയിസ്റ്റുകൾ സൈന്യത്തിന് നേരെ വെടിയുതിർക്കാനാരംഭിച്ചതെന്ന് പൊലീസ് സുപ്രണ്ട് വൈ.എസ് രമേശ് പറഞ്ഞു.