india-and-pakisthan

ഇസ്ലമാബാദ്: പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ഇസ്ലമാബാദിൽ സംഘിടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ ആക്രമം. ഇഫ്താർ വിരുന്നിൽ പങ്കെടുക്കാനായി സ്വകാര്യ ഹോട്ടലിൽ എത്തിയ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് പാക് സുരക്ഷ ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നും കൈയേറ്റം ചെയ്തെന്നുമാണ് പരാതി. പരിപാടിയിൽ പങ്കെടുക്കാനെത്തിയ നൂറിലധികം വരുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരോട് പാകിസ്ഥാൻ സുരക്ഷ ഉദ്യോസ്ഥർ ആക്രമിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണിച്ച അതിഥികളെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ഇഫ്താറിൽ പങ്കെടുത്താൽ അതിന്റെ പ്രത്യാഘാതം നിങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഫോണിൽ വിളിച്ചവർ പറഞ്ഞതായി ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അതിഥികളോട് ക്ഷമ ചോദിക്കുന്നുവെന്ന് പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ അജയ് ബിസാരിയ പറഞ്ഞു. പാകിസ്ഥാന്റെ നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്നും നയതന്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം,​ കഴിഞ്ഞ ദിവസം ഇന്ത്യയിലെ പാക് ഹൈക്കമ്മീഷനിലും ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചിരുന്നു. എഴുത്തുകാർ, കലാകാരൻമാർ, പാകിസ്ഥാൻ വിദ്യാർത്ഥികൾ തുടങ്ങിയവരാണ് ഇന്ത്യയിലെ പരിപാടിയിൽ പങ്കെടുത്തത്.