divya

ന്യൂഡൽഹി: കോൺഗ്രസിന്റെ സോഷ്യൽ മീഡിയ വിംഗ് മേധാവി ദിവ്യ സ്പന്ദനയുടെ ട്വിറ്റർ അക്കൗണ്ട് കാണാനില്ല. ട്വിറ്ററിൽ സജീവ സാന്നിധ്യമായ വ്യക്തിയാണ് ദിവ്യ. നരേന്ദ്ര മോദിക്കെതിരെയൊക്കെ വിമർശനമുന്നയിച്ച് ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ രംഗത്തെത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ അഭിനന്ദിച്ച് ഒരു കുറിപ്പ് ദിവ്യ ട്വീറ്റ് ചെയ്തിരുന്നു. അതിന് തൊട്ടുപിന്നാലെ ഇന്നലെ രാത്രിയോടെയാണ് ദിവ്യയുടെ ട്വിറ്റർ അക്കൗണ്ട് അപ്രത്യക്ഷമായത്.

ട്വിറ്ററിൽ ധാരാളം ഫോളോവേഴ്സുള്ള വ്യക്തിയായിരുന്നു ദിവ്യ. ഈ അക്കൗണ്ട് ഒഴിവാക്കിയതോ, ഫോളോവേഴ്സിനെ ബ്ലോക്ക് ചെയ്തതോ ആകാമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഇപ്പോൾ അവരുടെ പ്രൊഫൈൽ പേജ് തിരയുമ്പോൾ ലഭിക്കുന്ന മറുപടി "This account doesn't exist."എന്നാണ്. ഇതിനെപ്പറ്റി കോൺഗ്രസോ, ദിവ്യസ്പന്ദനയോ പ്രതികരിച്ചിട്ടില്ല. ഒരു മാസത്തേക്ക് ചാനൽ ചർച്ചകളിൽ നിന്ന് കോൺഗ്രസ് വക്താക്കൾ മാറി നിൽക്കുമെന്ന് അറിയിച്ചിരുന്നു. അത്തരത്തിലുള്ള വല്ല കാരണവും കൊണ്ടാണോ അക്കൗണ്ട് അപ്രത്യക്ഷമായതെന്ന് വ്യക്തമല്ല.