ബോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും ഒരു വെളിപ്പെടുത്തൽ വേദിയാണ് നേഹ ധുപിയയുടെ ബി.എഫ്.എഫ് വിത്ത് വോഗ് എന്ന ചാറ്ര് ഷോ. മിക്ക താരങ്ങളുടെ തങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളും ഈ ഷോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ഇത്തവണ ഷോയിൽ എത്തിയ താരങ്ങളും ആ കീഴ്‌വഴക്കം തെറ്റിച്ചില്ല. ഷോയിൽ എത്തിയ വോഗ് എഡിറ്ററായ അനൈറ്റ ഷ്റോഫ് അഡ്ജാനിയയുടെ തുറന്നുപറച്ചിലാണ് ബോളിവുഡ് ലോകത്തെ ഇപ്പോഴത്തെ പുതിയ വിശേഷം. നടി കത്രീന കൈഫ്, തന്റെ ജീൻസ് എടുത്തതിനാൽ ഒരു ദിവസം മുഴുവൻ അടിവസ്ത്രം മാത്രം ധരിച്ചു നിൽക്കേണ്ട അവസ്ഥ തനിക്കുണ്ടായെന്നാണ് അനൈറ്റ പറയുന്നത്.
അനൈറ്റയുടെ വാക്കുകൾ ഇങ്ങനെ, കത്രീനയ്ക്ക് വേണ്ടിയുള്ള ഔട്ട്ഫിറ്റുമായി അടുത്ത് ചെന്നപ്പോൾ, തന്റെ ജീൻസ് വളരെ ഇഷ്ടപ്പെട്ടുവെന്നും താൻ ആ ജീൻസ് അവർക്ക് നൽകണമെന്നും പറഞ്ഞു. അങ്ങനെ തന്റെ ജീൻസ് കത്രീനയ്ക്ക് നൽകേണ്ടി വന്നു. അന്ന് താൻ തന്റെ അടിവസ്ത്രത്തിൽ ആയിരുന്നു ആ ദിവസം മുഴുവൻ കഴിയേണ്ടി വന്നതെന്നും എന്നും നേഹ ധൂപിയയോട് വിവരിച്ചു. എന്നാൽ ഈ സംഭവത്തിൽ കത്രീനയുടെ വിശദീകരണം ഇങ്ങനെ, 'ഞാൻ എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന ഒരാളാണ്. ഞാൻ നിങ്ങളെ നോക്കിയപ്പോൾ, ഞാൻ ഷോപ്പ് ചെയ്യുന്ന പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. അത് കൊണ്ട് തന്നെ ഞാൻ അത് യഥാർത്ഥത്തിൽ വാങ്ങിക്കുകയായിരുന്നു. നേഹ ധുപിയ ഈ ടോക് ഷോയുടെ പ്രൊമോ വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ഈ വീഡിയോയിലാണ് ഹാസ്യ രൂപേണയുള്ള അനൈറ്റയുടെയും കത്രീനയുടെയും പ്രതികരണങ്ങൾ ഉള്ളത്.
This week’s BFFs #katrinakaif and #anaitashroff are fierce and 100% unfiltered! Catch them on the next episode of #BFFsWithVogue, this Saturday at 9 PM on @colors_infinity
— Neha Dhupia (@NehaDhupia) May 29, 2019
Presented by @JeepIndia Powered by @Realisadiamond Also available on @voot 💥❤️🥰😈 pic.twitter.com/6NRk6Fswhq