മലപ്പുറം: പെരിന്തൽമണ്ണയിൽ ബന്ധുവിനെ പ്രേമിച്ചതിന് യുവാവിനെ അഞ്ചംഗ സംഘം മർദ്ദിച്ചതായി പരാതി. പതായ്ക്കര ചുണ്ണപറ്റ നൗഷാദ് അലിയാണ് മർദ്ദനത്തിനിരയായത്. ഇരുപതുകാരനായ നൗഷാദിന്റെ കൈകാലുകൾ അടിച്ച് ഒടിച്ചെന്നും, തലകീഴായി കെട്ടിത്തൂക്കിയെന്നും പരാതിയിൽ പറയുന്നു. കൂടാതെ ദേഹമാസകലം മുറിവേൽപ്പിക്കുകയും, കാലിൽ പൊള്ളലേൽപ്പിക്കുകയും, മൂത്രം കുടിപ്പിക്കുകയും ചെയ്തെന്ന് യുവാവ് ആരോപിക്കുന്നു.
അഞ്ചംഗ സംഘം റെയിൽ വെ ട്രാക്കിൽ യുവാവിനെ ബലമായി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് ഇരുന്പ് ദണ്ഡുകൊണ്ട് അടിക്കുകയും ശേഷം ആളൊഴിഞ്ഞ ഒരു കെട്ടിടത്തിൽ മണിക്കൂറുകളോളം തല കീഴായി കെട്ടിത്തൂക്കിയെന്നും യുവാവ് പറയുന്നു. വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മർദ്ദിച്ചെന്നും പരാതിൽ പറയുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.