1. ചെയര്‍മാനെ പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മില്‍ തര്‍ക്കത്തിന് ശമനമില്ല. ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടില്‍ ഉറച്ച് മാണി, ജോസഫ് വിഭാഗങ്ങള്‍. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ പങ്കെടുക്കില്ലെന്ന് നിലപാട് കടുപ്പിച്ച് ജോസ് കെ മാണി വിഭാഗം. പ്രതിസന്ധിയില്‍ ഒരുവിധ വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന് പി.ജെ ജോസഫും അറിയിച്ചു
2. കോലം കത്തിച്ചവരുമായി യോജിച്ച് പോകാനാവില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ്. തന്നെയോ സി.എഫ് തോമസിനെയോ ചെയര്‍മാന്‍ ആക്കണമെന്നാണ് ജോസഫിന്റെ നിലപാട്. സി.എഫ് തോമസ് ചെയര്‍മാനായാല്‍ പി.ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനാകും നിയമസഭാ നേതാവും ആകും. പി.ജെ ജോസഫ് ചെയര്‍മാനായാല്‍ ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാനും, സി.എഫ് നിയമസഭ നേതാവും ആകും
3. ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒത്തു തീര്‍പ്പിന് ഇല്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത ചെയര്‍മാനാണ് യോഗം വിളിക്കേണ്ടത് എന്ന് മാണി വിഭാഗം. തെരുവില്‍ പ്രതിഷേധിച്ചതിന് മാണി വിഭാഗം നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുന്നത് നീതി നിഷേധമെന്നും ആരോപണം. നിയമസഭാ കക്ഷി നേതാവിനെ ജൂണ്‍ 9ന് മുന്‍പ് തിരഞ്ഞെടുക്കണം എന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ തീരുമാനിച്ചത്. ഇരുപക്ഷത്തെയം എം.എല്‍.എമാര്‍ പങ്കെടുക്കുന്ന യോഗം സമവായ ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന എന്നാണ് പ്രതീക്ഷ.
4. വരുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ആറില്‍ മൂന്നു സീറ്റും എല്‍.ഡി.എഫ് നേടുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലോക്സഭാ തിരെഞ്ഞെടുപ്പില്‍ ഇടതു മുന്നണിയെ കൈവിട്ട അരൂരില്‍ എങ്ങനെ വിജയിക്കണമെന്ന് എല്‍.ഡി.എഫ് നോക്കിക്കൊള്ളുമെന്നും കൗമുദി ടി.വിയുടെ സ്‌ട്രെയ്റ്റ്‌ലൈന്‍ അഭിമുഖ പരിപാടിയില്‍ കാനം വ്യക്തമാക്കി. ലോക് സഭാ തിരെഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടി മുന്നണി വിലയിരുത്തും.
5. തിരുത്തല്‍ നടപടിയും ഉണ്ടാകും. സി.പി.ഐയുടെ അഭിപ്രായം മുന്നണി യോഗത്തില്‍ പറയും എന്നും കാനം പറഞ്ഞു. മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായ തര്‍ക്കങ്ങളും സ്‌ട്രെയ്റ്റ്‌ലൈനില്‍ കാനം വെളിപ്പെടുത്തി. സി.ദിവാകരന് എതിരെ കാനത്തിന്റെ രൂക്ഷ വിമര്‍ശനം. ദിവാകരന്‍ ചെയ്തത് രാഷ്ട്രീയ മര്യാദയല്ലെന്നും കാനം രാജേന്ദ്രന്‍. കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് രാത്രി 9 മണിക്ക് കൗമുദി ടി വി സ്‌ട്രെയ്റ്റ്‌ലൈനില്‍ കാണാം
6. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്തവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെ മൊഴി രേഖപ്പെടുത്താന്‍ വൈകും. ക്രൈം ബ്രാഞ്ചിന് മൊഴി എടുക്കാന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രകാശിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചതായി സൂചന. സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ കഴിയൂ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പി നിലവില്‍ റിമാന്‍ഡിലാണ്
7. ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണിയുടെ മൊഴിയും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഐ രേഖപ്പെടുത്തും. കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പിയ്ക്കും വിഷ്ണുവിനും ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നു എന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി പറഞ്ഞിരുന്നു. മകന്റെ മരണത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടെന്ന മിമിക്രി താരം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്
8. കലാഭവന്‍ സോബിയുടെ മൊഴിയും രണ്ട് ദിവസത്തിന് അകം രേഖപ്പെടുത്തും. സംഭവത്തിലെ ദൂരുഹത ശക്തമായതോടെ അപകടത്തില്‍പ്പെട്ട വാഹനം ഓടിച്ചയാളെ കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് ശാസ്ത്രീയ പരിശോധനകള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു. അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്‌കര്‍ ആണെന്നാണ് ഡ്രൈവര്‍ അര്‍ജുന്‍ മൊഴി നല്‍കിയത്. ഡ്രൈവറാണ് വാഹനം ഓടിച്ചത് എന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴി നല്‍കി. ഡ്രൈവറെ കണ്ടെത്താന്‍ ഫൊറന്‍സിക് പരിശോധന നടത്തിയെങ്കിലും ഏറെ നാള്‍ കഴിഞ്ഞതിനാല്‍ വാഹനത്തിലെ രക്ത സാമ്പിളുകള്‍ കണ്ടെത്താനായില്ല. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് മുടിനാരുകള്‍ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറന്‍സിക് പരിശോധന ഉടന്‍ നടത്താനാണ് തീരുമാനം
9. ജാര്‍ഖണ്ഡിലെ മാവോയിസ്റ്റുകളുമായി ഉള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ജാര്‍ഖണ്ഡിലെ ദുംകയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. നാല് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു. നാല് ജവാന്മാര്‍ക്ക് പരിക്കേറ്റു. പ്രദേശത്ത് സൈന്യം തിരിച്ചില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസം ഈ മേഖലയില്‍ ഉണ്ടായ ഏറ്റുമുട്ടലിന്റെ തുടര്‍ച്ചയായാണ് ഇത്. കുടുതല്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിട്ട് ഉണ്ടാകാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. സുരക്ഷാ സേന പരിശോധന തുടരുന്നു
10. സീറോ മലബാര്‍ സഭയിലെ വ്യാജരേഖാ കേസില്‍ പ്രതികളായ വൈദികരുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായ നാലാം ദിവസമാണ് പ്രതികളോട് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെടുന്നത്. കേസില്‍ ഒന്നും നാലും പ്രതികളായ ഫാ. പോള്‍ തെലക്കാടും ഫാ. ആന്റണി കല്ലൂക്കാരനുമാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുക. ഇരുവരും ഉപയോഗിച്ച ലാപ്‌ാേപ്പുകളും ഇമെയില്‍ വിശദംശങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
11. അതിനിടെ, കേസില്‍ ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടില്‍ ഒരു വിഭാഗം. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വ്യാജ രേഖ ചമച്ചത് ആരെന്ന് കണ്ടെത്താതെ ഒരു ഒത്തു തീര്‍പ്പും പാടില്ലെന്ന് പൊതുവികാരം. നിയമനടപടിക്ക് തീരുമാനിച്ചത് സഭാ സിനഡ് എന്നിരിക്കെ വീണ്ടും സിനഡ് ചേര്‍ന്ന് തീരുമാനിക്കാതെ നിലപാട് മാറ്റാന്‍ കഴിയില്ല. അടുത്ത ഓഗസ്റ്റില്‍ മാത്രമാണ് ഇനി സിനഡ് ചേരുക
12. വ്യാജരേഖ കേസില്‍ ആദ്യം പ്രതി ചേര്‍ത്ത ബിഷപ്പ് ജേക്കബ് മനത്തോടത്തിനെയും ഫാദര്‍ പോള്‍ തേലക്കാടിനെയും കേസില്‍ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ഉള്ള ഹര്‍ജി ഹൈക്കോടതി പരിഗണിച്ചപ്പോളാണ് ഒത്തു തീര്‍പ്പ് സാധ്യത ഹൈക്കോടതി ആരാഞ്ഞത്. എന്നാല്‍ ഒത്തു തീര്‍പ്പ് സാധ്യതകള്‍ തള്ളി കൊണ്ടാണ് മാദ്ധ്യമ കമ്മിഷന്‍ നിലാപട് അറിയിച്ചത്. വത്തിക്കാന്റെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടായാല്‍ മാത്രമേ ഒത്തുതീര്‍പ്പിന് ഇനി എന്തെങ്കിലും വഴി തെളിയൂ
13. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രകോപനം. ഇഫ്താര്‍ വിരുന്നിന് എത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്തതുമായി പരാതി. സംഭവത്തെ തുടര്‍ന്ന് വിരുന്നിന് എത്തിയ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. ഇസ്ലാമാബാദിലെ സെറീന ഹോട്ടലില്‍ ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
14. ചില ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഹോട്ടലിലേക്ക് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. പലര്‍ക്കും സുരക്ഷ ഉദ്യോഗസ്ഥരില്‍ നിന്ന് ദേഹോപദ്രവം ഏറ്റു. സുരക്ഷാ പരിശോധനയുടെ പേരില്‍ അതിഥികള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തി ഇന്ത്യന്‍ ഹൈക്കമ്മിഷ്ണര്‍ അജയ് ബിസാരിയ. ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ നേരത്തെയും സമാനസംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇസ്ലാമാബാദിലെ ഉദ്യോഗസ്ഥരുടെ ഇന്റര്‍നെറ്റ്, വൈദ്യുതി ബന്ധം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചത് വിവാദം ആയിരുന്നു.