gandhi

മുംബയ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്കെതിക്കെതിരെ ട്വിറ്രറിലൂടെ വിവാദ പരാമർശം നടത്തിയ

മഹാരാഷ്ട്രയിലെ ഐ.എ.എസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. ബി.എം.സി ഡെപ്യൂട്ടി മുനിസിപ്പൽ കമ്മീഷണർ നിധി ചൗധരിക്കെതിരെയാണ് പ്രതിഷേധം ഉയരുന്നത്. ഗാന്ധി പ്രതിമകൾ നീക്കം ചെയ്യണമെന്നും മഹാത്മാഗാന്ധിയുടെ ഘാതകൻ ഗോഡ്‌സെയ്ക്ക് നന്ദി പറയുകയും ചെയ്ത ട്വീറ്റാണ് വിവാദമായത്. നിധി ചൗധരിയെ സസ്‌പെൻഡ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസും എൻ.സി.പിയും രംഗത്തെത്തി.

അതേസമയം, ട്വീറ്റ് വിവാദമായതോടെ പരിഹാസ രൂപത്തിലുള്ള തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്ന വിശദീകരണവുമായി നിധി ചൗധരി രംഗത്തെത്തി. എന്നാൽ, വിവാദ ട്വീറ്റ് അവർ ഇതുവരെ നീക്കം ചെയ്തിട്ടില്ല.

ട്വീറ്റ് അപലപിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥയുടെ താഴ്ന്ന ചിന്താഗതിയാണ് അത് വെളിവാക്കുന്നതെന്നും മഹാരാഷ്ട്രയിലെ കോൺഗ്രസ് അദ്ധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു.