ഭക്തികൊണ്ട് മനസലിഞ്ഞ് അശ്രുനിര തൂകികിളരുന്ന ആത്മാനന്ദത്തിര ജീവനെ പരമാത്മ സമുദ്രത്തിൽനിന്നും വേർതിരിക്കുന്ന ദേഹാഭിമാനമാകുന്ന പൊഴി മുറിച്ചു ആനന്ദച്ചുഴികളിൽ കലർന്ന് അങ്ങയുടെ പാദങ്ങളിൽ എന്നാണ് എത്തിച്ചേരുക.