1. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നിപ വൈറസ് എന്ന വാര്‍ത്ത നിഷേധിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് ബാധിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണ്. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി
2. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിപ മാത്രമല്ല, എല്ലാ പകര്‍ച്ചവ്യാധികളും തടയാനുള്ള മുന്‍കരുതലുകളും ആരോഗ്യവകുപ്പ് കൈക്കൊള്ളുന്ന് ഉണ്ടെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും പ്രതികരണം. വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്ന് നേരത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ളയും സ്ഥിരീകരിച്ചിരുന്നു.
3. സംശയം തോന്നിയ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത് സ്വാഭാവിക നടപടി മാത്രം. സ്ഥിരീകരണം ഉണ്ടായാല്‍ ഔദ്യോഗിക അറിയിപ്പ് നല്‍കും. ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്കയും ഭീതിയും പടര്‍ത്തരുത് എന്നും കളക്ടര്‍. സംസ്ഥാനത്ത് വീണ്ടും ഭീതി പരത്തിയാണ് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ ബാധിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതിന് പിന്നാലെ ആണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്.
4. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സര്‍ സ്ഥിരീകരിക്കാത്ത രോഗിക്ക് കീമോതെറാപ്പി നല്‍കിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാറിടത്തില്‍ കണ്ടെത്തിയ മുഴ കാന്‍സര്‍ ആണെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് ആലപ്പുഴ കുടശനാട് സ്വദേശി രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്.
5. പരിശോധനയ്ക്കായി ശേഖരിച്ച സാമ്പിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലുമാണ് നല്‍കിയത്. സ്വകാര്യ ലാബിലെ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ ചികിത്സ ആരംഭിച്ചത്. ആദ്യ കീമോതെറാപ്പിക്ക് ശേഷമാണ് കാന്‍സര്‍ ഇല്ലെന്ന എന്ന പതോളജി ലാബിലെ പരിശോധന ഫലം ലഭിച്ചത്. മെഡിക്കല്‍ കോളേജ് ലാബിലും ആര്.സി.സി.യിലും നടത്തിയ പരിശോധനയിയും രജനിക്ക് കാന്‍സര്‍ ഇല്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കാന്‍സറില്ലാതെ കാന്‍സറിന്റെ ചികിത്സയും മരുന്നുകളും ഏറ്റുവാങ്ങിയതിന്റെ അനന്തര ഫലങ്ങള്‍ അനുഭവിക്കുക ആണ് യുവതി
6. ചെയര്മാന് പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തിന് ശമനമില്ല. ചെയര്മാന് പദവി വേണമെന്ന നിലപാടില്‍ ഉറച്ച് ഇരു വിഭാഗങ്ങളും. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം. പ്രതിസന്ധിയില്‍ ഒരുവിധ വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാട് കടുപ്പിച്ച് പി.ജെ ജോസഫും
7. കോലം കത്തിച്ചവരുമായി യോജിച്ച് പോകാനാവില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം. ജോസഫിനെയോ സി.എഫ് തോമസിനെയോ ചെയര്മാന് ആക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സി.എഫ് തോമസ് ചെയര്‍മാനായാല്‍ പി.ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാ നേതാവുമാകും. പി.ജെ ജോസഫ് ചെയര്‍മാനായാല്‍ ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാനും, സി.എഫ് നിയമസഭ നേതാവുമാകും
8. ചെയര്മാന് പദവിയില്‍ കുറഞ്ഞ ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത ചെയര്‍മാനാണ് യോഗം വിളിക്കേണ്ടത് എന്ന് മാണി വിഭാഗം. തെരുവില്‍ പ്രതിഷേധിച്ചതിന് മാണി വിഭാഗം നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുന്നത് നീതി നിഷേധമെന്നും ആരോപണം. നിയമസഭാ കക്ഷി നേതാവിനെ ജൂണ്‍ 9ന് മുന്‍പ് തിരഞ്ഞെടുക്കണം എന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ തീരുമാനിച്ചത്. ഇരുപക്ഷത്തെയം എം.എല്‍.എമാര്‍ പങ്കെടുക്കുന്ന യോഗം സമവായ ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന എന്നാണ് പ്രതീക്ഷ.
9. കേന്ദ്ര മന്ത്രിസഭയില്‍ പാര്‍ട്ടിക്ക് അര്‍ഹമായ സ്ഥാനം നല്‍കാത്തതില്‍ കടുപ്പിച്ച് ജെ.ഡി.യു. സംസ്ഥാന മന്ത്രിസഭാ വികസനത്തില്‍ ബി.ജെ.പിയെ തഴഞ്ഞ് ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാര്‍. സംസ്ഥാനത്ത് നടന്ന മന്ത്രിസഭാ വികസനത്തില്‍ ജെ.ഡി.യു വില്‍ നിന്ന് എട്ട് പേരെ ഉള്‍പ്പെടുത്തിയപ്പോള്‍ ബി.ജെ.പിക്ക് നല്‍കിയത് ഒരു മന്ത്രിസ്ഥാനം മാത്രം.
10. ഒഴിവുള്ള സീറ്റിലേക്ക് ആളെ നിയമിക്കാന്‍ മുഖ്യമന്ത്രി ബി.ജെ.പിക്ക് നിര്‍ദേശം നല്കി. കേന്ദ്ര മന്ത്രിസഭാ രൂപീകരണത്തില്‍ ജെ.ഡി.യു അംഗങ്ങളെ ഉള്‍പ്പെടുത്താത്തില്‍ ബി.ജെ.പിക്കുള്ള തിരിച്ചടി എന്ന നിലയിലാണ് നിതീഷ് കുമാറിന്റെ നീക്കം. മുന്നണിയില്‍ പ്രശ്നം ഒന്നും ഇല്ലെന്നും ഇപ്പോഴത്തെ മന്ത്രിസഭാ വികസനം നേരത്തെയുള്ള ധാരണയുടെ പേരിലാണെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം.
11. എന്‍.ഡി.എ സര്‍ക്കാറില്‍ ഒരിക്കലും ചേരില്ലെന്ന് ജെ.ഡി.യുവിന്റെ വക്താവ് കെ.സി ത്യാഗി നേരത്തെ വ്യക്തമാക്കിയിരുന്നു. പുതിയ എന്‍.ഡി.എ സര്‍ക്കാര്‍ രൂപീകരണ കാലത്ത് ജെ.ഡി.യു 3 മന്ത്രിസ്ഥാനം കേന്ദ്രമന്ത്രി സഭയില്‍ ആവശ്യപ്പെട്ടെങ്കിലും ബി.ജെ.പി ഒന്നില്‍ ഒതുക്കുക ആയിരുന്നു. ഇതാണ് ജെ.ഡി.യുവിനെ ചൊടിപ്പിച്ചത്
12. പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രകോപനം. ഇഫ്താര്‍ വിരുന്നിന് എത്തിയ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ അടക്കമുള്ള അതിഥികളോട് പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറുകയും കയ്യേറ്റം ചെയ്തതുമായി പരാതി. സംഭവത്തെ തുടര്‍ന്ന് വിരുന്നിന് എത്തിയ അതിഥികള്‍ ചടങ്ങില്‍ പങ്കെടുക്കാതെ മടങ്ങി. ഇസ്ലാമാബാദിലെ സെറീന ഹോട്ടലില്‍ ആണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഹൈക്കമ്മിഷന് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്.
|